സ്കൂളിന് മുന്നിലെ വെയിറ്റിങ് ഷെഡിലിരുന്ന വിദ്യാർത്ഥികൾക്കുനേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. സ്കൂൾ വിദ്യാർത്ഥികൾ യുവാവിനെ പരിഹസിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് ബോംബേറിൽ കലാശിച്ചത്. പെട്രോൾ ബോംബ് വെയിറ്റിങ് ഷെഡിന്റെ ഭിത്തിയിൽ തട്ടി പുറത്തുവീണ് പൊട്ടിയതിനാൽ ആർക്കും പരിക്കില്ല.
ഉത്തരംകോട് സ്വദേശിയായ നിഖിൽ (22) ആണ് ബോംബെറിഞ്ഞത്. വൈകിട്ട് മൂന്നരയോടെ ബസിൽ സ്കൂളിന് മുന്നിലിറങ്ങിയ നിഖിലിനെ വെയിറ്റിങ് ഷെഡിലിരുന്ന 15ഓളം പ്ലസ് ടു വിദ്യാത്ഥികളുടെ സംഘം കളിയാക്കി. അരിശംപൂണ്ട നിഖിൽ വിദ്യാർത്ഥി സംഘത്തിലൊരുവനെ മർദിക്കാനൊരുങ്ങി. ഇതിനിടെ വിദ്യാർത്ഥി സംഘം നിഖിലിനെ വളഞ്ഞിട്ട് മർദിച്ചു.
രക്ഷപ്പെട്ട നിഖിൽ നാലരയോടെ സ്കൂളിന് മുന്നിലെത്തിയശേഷം പെട്രോൾ ബോംബെറിഞ്ഞ് കടന്നുകളയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഉഗ്രശബ്ദംകേട്ട് ബസ് കാത്തിരുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർ ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ഊർജിതമാക്കി.
english summary;The young man throw petrolbomb on students
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.