കൊല്ലത്ത് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നീണ്ടകര സ്വദേശി ശരണ്യ ഭവനില്‍ ശരണ്യ(35)ആണ് മരിച്ചത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ശരണ്യ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഭര്‍ത്താവ് ബിനു(40)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശരണ്യ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ബക്കറ്റില്‍ പെട്രോളുമായി വന്ന ബിനു പെട്രോള്‍ ശരണ്യയുടെ ശരീരത്തില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ശരണ്യയ്ക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ബിനു കൃത്യം ചെയ്തത്. നിമിഷ, നിഖിത എന്നിവര്‍ മക്കളാണ്.
english summary; The young woman died when her husband hid the patrol
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.