14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024

ചിന്തന്‍ശിബിര്‍ ; ബിജെപിയെ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല, മൃദുഹിന്ദുത്വത്തിനു പിന്നാലെ

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2022 11:43 am

മൂന്നു ദിവസത്തെ ചിന്തൻ ശിബിർ അവസാനിച്ചിട്ടും രാഹുൽ ഗാന്ധിയെ ഉയര്‍ത്തികാട്ടാനുള്ള തീരുമാനത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. അതുപോലെ ബിജെപി ഉയര്‍ത്തിയ തീവ്രവര്‍ഗ്ഗീയതെ എതിര്‍ക്കാനുള്ള യാതോരു തീരൂമാനവും എടുത്തില്ല. താങ്ങാനുള്ള ആരോഗ്യം നിലവിൽ പാർടിക്കുണ്ടോയെന്ന ചോദ്യത്തിന്‌ കോൺഗ്രസിൽ ഉത്തരമില്ല.ബിജെപിയെ പ്രതിരോധിക്കാൻ മൃദുഹിന്ദുത്വമെന്ന പ്രഖ്യാപനവുമുണ്ടായി.സംഘടനാരംഗം പരിഷ്‌കരിക്കാൻ കർമസമിതിക്ക്‌ രൂപം നൽകുമെന്ന്‌ സോണിയ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഈ സമിതിയിലും രാഹുൽ ബ്രിഗേഡിനാകും ഭൂരിപക്ഷം.ജി–-23 നേതാക്കൾ തരംതാഴ്‌ത്തപ്പെട്ടു. . സോണിയ കുടുംബത്തിന്‌ മത്സരിക്കാൻ ഒരു കുടുംബം ഒരു സീറ്റ്‌ നിർദേശത്തിലും വെള്ളംചേർത്തു. യുവാക്കൾക്ക്‌ 50 ശതമാനം പ്രാതിനിധ്യം, നിശ്‌ചിത പ്രായം കഴിഞ്ഞവർക്ക്‌ പാർലമെന്ററി രംഗത്തുനിന്ന്‌ നിർബന്ധിത വിരമിക്കൽ തുടങ്ങിയ തീരുമാനങ്ങൾ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന്‌ ആക്കം കൂട്ടുമെന്നതും പരിഹരിക്കാനാവാത്ത പ്രശ്‌നമായി തുടരുന്നു. എല്ലാ സമിതിയിലും അമ്പത്‌ വയസ്സിന്‌ താഴെയുള്ളവർക്ക്‌ പകുതി പ്രാതിനിധ്യം എന്നതാണ്‌ രാഹുൽ ബ്രിഗേഡിന്റെ മുഖ്യ തീരുമാനം. പ്രവർത്തകസമിതിയിൽ അധ്യക്ഷ സോണിയ ഗാന്ധിയടക്കം 22 സ്ഥിരാംഗങ്ങളുണ്ട്‌. ആരും അമ്പത്‌ വയസ്സിൽ താഴെയുള്ളവരല്ല. അമ്പത്‌ പിന്നിട്ട പ്രിയങ്കയും ജിതേന്ദ്ര സിങ്ങുമാണ്‌ പ്രവർത്തകസമിതിയിലെ യുവാക്കൾ ഉദയ്‌പുർ പ്രഖ്യാപനം നടപ്പാക്കിയാൽ പത്തിലേറെ പേർ ഒഴിയേണ്ടി വരും.

കേരളത്തിൽനിന്ന്‌ എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഇതിലുൾപ്പെടും. പകരം ചെന്നിത്തലയെപ്പോലുള്ളവരെ ഉൾപ്പെടുത്താമെന്ന്‌ കരുതിയാലും പ്രായപരിധി തടസ്സമാക്കും. പ്രവർത്തകസമിതിയിലേക്ക്‌ അമ്പത്‌ വയസ്സിന്‌ താഴെയുള്ള 11 പേരെ കണ്ടെത്തൽ വലിയ വെല്ലുവിളിയാകും. പാർലമെന്ററി രംഗത്തുനിന്ന്‌ 65 കഴിഞ്ഞവർ വിരമിക്കണമെന്നതാണ്‌ വെല്ലുവിളിയാകുന്ന മറ്റൊരു നിർദേശം. ശിബിറിൽ ഇത്‌ ഉയർന്നെങ്കിലും മുതിർന്ന നേതാക്കളുടെ എതിർപ്പിൽ ഒഴിവാക്കി. അമ്പതിൽ താഴെ പ്രായക്കാർക്ക്‌ ക്വോട്ടയെന്ന നിർദേശവും വിമർശവിധേയമായി. ക്വോട്ടയിലൂടെയല്ല പ്രവൃത്തിയിലൂടെയാണ്‌ തങ്ങളൊക്കെ ഉന്നത സമിതികളിലേക്കെത്തിയതെന്ന്‌ മുതിർന്നവർ വാദിച്ചു. എന്നാൽ, 70 കഴിഞ്ഞവർ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ വേണ്ടെന്ന കടുത്ത നിലപാടിലാണ്‌ രാഹുൽ ബ്രിഗേഡ്‌. അങ്ങനെയെങ്കിൽ സുധാകരൻ അടക്കമുള്ള നേതാക്കൾ ഇനി തെരഞ്ഞെടുപ്പ്‌ രംഗത്ത്‌നിന്ന്‌ പുറത്താകും. 

ദേശീയതലത്തിലും പല നേതാക്കളും സമാനമായ അവസ്ഥയിലാകും. ജി–-23ലെ മുതിർന്നവരെ ലക്ഷ്യമിട്ടാണ്‌ രാഹുലിന്റെ പരിഷ്‌കാരമെന്നും ആക്ഷേപമുണ്ട്‌.വീ ഷാൽ ഓവർ കം’ (നമ്മൾ അതിജീവിക്കും) മുദ്രാവാക്യം മുഴക്കിയാണ്‌ ചിന്തൻ ശിബിരത്തിലെ സമാപന പ്രസംഗം കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി അവസാനിപ്പിച്ചത്‌. എന്നാൽ, സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയെ എങ്ങനെ നേരിടും വ്യക്തമായ കാഴ്ച്പ്പാടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഏതുനിലയിൽ നേരിടും എന്നതിൽ ഒരു വ്യക്തതയും വരുത്താൻ ചിന്തൻ ശിബിരത്തിനുമായില്ല. അടിത്തറയില്ലാത്ത മേൽക്കൂര കെട്ടിപ്പടുത്താണ്‌ കൊട്ടിഘോഷിച്ച സമ്മേളനം സമാപിച്ചത്. 

രണ്ട്‌ സംസ്ഥാനത്തെമാത്രം ഭരണകക്ഷിയായ കോൺഗ്രസിന്‌ ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ വിപുലമായ മതനിരപേക്ഷ കൂട്ടായ്‌മ വേണം. ഇത്തരമൊരു കൂട്ടായ്‌മയ്‌ക്ക്‌ മുൻകൈ എടുക്കുമെന്ന ഒരു സൂചനയും ചിന്തൻ ശിബിരത്തിലില്ല.പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ താങ്ങിനിർത്തുന്ന പ്രാദേശിക പാർടികളെയാവട്ടെ രാഹുൽ ഗാന്ധി അപഹസിക്കുകയും ചെയ്‌തു. ഡിഎംകെ, ആർജെഡി, ജെഎംഎം അടക്കമുള്ള പാർടികളെ ജാതിപ്പാർടികളെന്നാണ്‌ രാഹുൽ പരിഹസിച്ചത്‌. ബിജെപിയെ ചെറുക്കാൻ ഈ കക്ഷികൾക്കാകില്ലെന്നും കോൺഗ്രസിനുമാത്രമേ കഴിയൂവെന്നും പറഞ്ഞു. സഖ്യകക്ഷികളെ ഇത്തരത്തിൽ അപമാനിച്ചത്‌ കോൺഗ്രസിന്‌ തിരിച്ചടിയാകും.

Eng­lish summary:Thought camp; There are no pro­pos­als to defend the BJP, after soft Hindutva

You may also like this video:

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.