March 26, 2023 Sunday

Related news

March 16, 2023
November 1, 2022
October 25, 2022
August 15, 2022
July 19, 2022
April 28, 2022
April 1, 2022
February 16, 2022
January 30, 2022
January 28, 2022

പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരെ വീടിനുള്ളില്‍ തൂങ്ങിമ രിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ഭുവനേശ്വര്‍
April 28, 2022 5:38 pm

ഒഡിഷയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ ചിന്താമണിശ്വർ പ്രദേശത്തെ ഒരു വീട്ടിലാണ് ദമ്പതികളെയും 15 മാസം പ്രായമുള്ള കുഞ്ഞിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ ചിന്താമണിശ്വറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. തുഷാർ രാജേന്ദ്ര ജഗ്താബ്, നിള ജഗ്താബ്, ഇവരുടെ മകൾ സിബിന്യ എന്നിവരാണ് മരിച്ചത്.
മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ലക്ഷ്മിസാഗർ പൊലീസ് അറിയിച്ചു.
ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി തുഷാർ പ്രദേശത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന തുഷാര്‍ രണ്ട് മാസം മുമ്പ് ഭാര്യയെയും മകളെയും ഭുവനേശ്വറിലേക്ക് കൊണ്ടുവന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. സ്വത്ത് തർക്കത്തിന്റെ പേരിൽ ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Three peo­ple, includ­ing a nephew, were found hang­ing inside the house

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.