27 April 2024, Saturday

വിപ്ലവം വായനയിലൂടെ;ഏപ്രില്‍23 ലോക പുസ്തകദിനം

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
April 22, 2022 9:21 am

എല്ലാവര്‍ഷവും ഏപ്രില്‍ 23 ലോകപുസ്തകദിനമായിആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായഷേക്സ്പിയര്‍, മിഗെല്‍ ഡി സെര്‍വാന്‍റെസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെയുണിസ്ക്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.

സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനമായതിനായ 1923 ഏപ്രിൽ 23‑നു് സ്പെയിലെ അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.

1995 മുതൽ യുനസ്കോയും വില്യം ഷേക്സിപിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാർഷിക ദിനമായ ഏപ്രിൽ 23‑നു് ലോക പുസ്തക പകർപ്പവകാശ ദിനമായി ആചരിക്കുവാൻ ആരംഭിച്ചു.

മഷി പുരണ്ട അക്ഷരങ്ങളെ പ്രണയിച്ച പുസ്തകപ്രേമികള്‍ക്ക് പ്രിയപ്പെട്ട ദിനമാണിത്. കൂടാതെ കടലാസു കഷ്ണങ്ങളില്‍ തെറിച്ച അക്ഷരങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് തെളിയിച്ച മഹാപ്രതിഭകളെ ലോകം ഓര്‍ക്കുന്ന അവസരം കൂടിയാണിത്. അച്ചടിച്ച കടലാസുകളിലെ വായന ഇലക്ട്രോണിക് സ്‌ക്രീനുകളിലേക്ക് എത്തിയെങ്കിലും പുസ്തകങ്ങളുടേയും പകര്‍പ്പവകാശത്തിന്റേയും ദിനത്തിന് പ്രസക്തി ഒട്ടും ചോരുന്നില്ല.

പുസ്തകങ്ങളെ മറക്കുമ്പോള്‍ ഒരു സംസ്‌കാരത്തെയാണ് മറക്കുന്നത് എന്നു നാം പറയാറുണ്ട്. സംസ്‌ക്കാരത്തിന്റെ മാത്രമല്ല ഒരു വ്യക്തിയുടെ, ഒരു കാലഘട്ടത്തിന്റെ, പ്രകൃതിയുടെ മുഴുവന്‍ സന്ദേശങ്ങളാണ് പുസ്തകത്തിലൂടെ ഓരോ വായന പ്രേമിയിലും എത്തുന്നത്. ലോക പുസ്തക ദിനം എന്ന ആശയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് സ്‌പെയിനിലെ പുസ്തക കച്ചവടക്കാരാണ്.

ഏപ്രില്‍ 23 നെ അവര്‍ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. പ്രശസ്ത എഴുത്തുകാരനായ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിവസമാണ് ഏപ്രില്‍ 23. ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി ഇത് മാറി. മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം നല്കുക പതിവായി.

കാറ്റലോണിയയില്‍ പുസ്തകങ്ങളുടെ ഒരു വര്‍ഷത്തെ വില്പനയില്‍ പകുതിയും ആ സമയത്താണ് നടക്കാറ്. ഈ ദിവസം നാലു ലക്ഷത്തിലധികം പുസ്തകങ്ങള്‍ വില്ക്കുകയും നാല്പത് ലക്ഷം റോസാ പൂക്കള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.പിന്നീട് മറ്റ് രാജ്യങ്ങളും ഏപ്രില്‍ 23 നെ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിടും തോറും പുസ്തദിനം ആചരിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടി കൂടി വന്നു.

വൈകാതെ ഏപ്രില്‍ 23 എന്ന ദിനം ലോക പുസ്തകദിനമായി വളര്‍ന്നു വന്നു.വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്.

വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. ഓരോ പുസ്തകങ്ങളും ഓരോ വായനയും വായനക്കാരന് നൽകുന്നത് നമുക്കു ചുറ്റുമുള്ള, നാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തങ്ങളായ ലോകങ്ങളിലൂടെയുള്ള സഞ്ചാരമാണ്.

Eng­lish Summary:Through Rev­o­lu­tion Read­ing; April 23 is World Book Day

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.