26 April 2024, Friday

നിലമ്പൂരിലെ തണ്ടർബോൾട്ട്- മാവോയിസ്റ്റ് ഏറ്റുമുട്ടൽ; കേസ് ഏറ്റെടുത്ത് എൻഐഎ; പ്രതികളായത് 19 പേർ

Janayugom Webdesk
നിലമ്പൂര്‍
October 5, 2021 7:19 pm

സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തു. തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത, വേൽമുരുകൻ എന്നിവരടക്കം 19 പേർ പ്രതികളായ കേസാണിത്. 2016 ൽ നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തുകയും സിപിഐ മാവോയിസ്റ്റ് സ്ഥാപക ദിനമാചരിക്കുകയും ചെയ്തുവെന്നാണ് കേസ്. എൻഐഎ എഫ്ഐആർ പുറത്തായി. നിലമ്പൂർ എടക്കര പൊലീസ് സ്റ്റേഷനിൽ 2017 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത ശേഷം കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിച്ചു കൊണ്ടിരുന്ന കേസാണ് എൻഐഎ ഏറ്റെടുത്തത്. എഫ് ഐആർ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു. 

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകൻ, കുപ്പു ദേവരാജ്, അജിത എന്നിവരടക്കം 19 പേരാണ് പ്രതികൾ. കേസിലെ പ്രതിയായ മറ്റൊരു മലയാളി രാജൻ ചിറ്റിലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. 2016 സെപ്റ്റംബറിൽ നിലമ്പൂർ മുണ്ടക്കടവ് കോളനിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ ഇവരടങ്ങുന്ന സംഘം ആയുധ പരിശീലന ക്യാംപ് നടത്തിയതെന്നും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനാ യോഗം ചേർന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. 

രാജ്യ വിരുധ പ്രവർത്തനങ്ങൾക്കായി തീവ്രവാദ വിരുദ്ധ ക്യാംപ് സംഘടിപ്പിക്കുക, തീവ്രവാദ സംഘടനയിൽ അംഗമാകുക, ആയുധങ്ങൾ ശേഖരിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മാവോയിസ്റ്റ് പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ നേതൃനിരയിൽ സജീവമായി പ്രവർത്തിക്കുന്ന മൂന്നുപേർ ഇപോഴും കേസിൽ പിടികിട്ടാപ്പുള്ളികളാണ്. ഇപ്പോഴും തമിഴ്‌നാട് കേരള വനത്തിലുണ്ടെന്ന് കരുതുന്ന വിക്രം ഗൗഡ, സോമൻ, ചന്ദു എന്നിവർക്കായുള്ള അന്വേഷണവും ഊർജിതമാണ്.
eng­lish summary;Thunderbolt-Maoist clash in Nilambur
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.