5 May 2024, Sunday

കാഴ്ചയുടെ കാണപ്പുറങ്ങള്‍ തേടിയ ദേശങ്ങളുടെ കഥാകാരന്‍ എസ് കെ പൊറ്റക്കാടിന്‍റെ നാല്‍പത്തി ഒന്നാം സ്മൃതി ദിനം ഇന്ന്

സനില്‍രാഘവന്‍
തിരുവനന്തപുരം
August 6, 2023 11:18 am

“എന്‍റെ ജേഷ്ഠനും,തറവാട്ടില്‍ക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യ അനന്തരവന്‍ ചേനക്കോത്ത് കൃഷ്ണന്‍ അറിയിക്കുന്നത്.”

ദേശങ്ങളുടെ കഥാകാരന്‍ എസ് കെ പൊറ്റക്കാടിന്‍റെ നാല്‍പത്തിഒന്നാം സ്മൃതി ദിനമാണ് ഇന്ന്.കപ്പലിൽ കയറി കാപ്പിരികളുടെ നാട്ടിലേയ്ക്കും, കാൽനടയായി കോഴിക്കോട്ടെ തെരുവുകളിലുംസഞ്ചരിച്ചമഹാനായസഞ്ചാരസാഹിത്യകാരനായിരുന്ന പൊറ്റക്കാടിനെ പറ്റി പറയുന്നത്. 1913 മാർച്ച് 14‑ന് കോഴിക്കോടു നഗരത്തിലെ പുതിയറയിൽ ആണ് ശങ്കരൻകുട്ടി പൊറ്റക്കാട് എന്ന എസ് കെ പൊറ്റക്കാട് ജനിച്ചത് 

അധ്യാപകനായിരുന്ന കുഞ്ഞിരാമനും കിട്ടൂലിയുമായിരുന്നു മാതാപിതാക്കൾ. മലയാള സാഹിത്യത്തിലെ അതുല്യ സഞ്ചാര സാഹിത്യകാരന്‍, അധ്യാപകന്‍, നോവലിസ്റ്റ്, ഗ്രന്ഥകാരന്‍, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭാധനനായിരുന്നു പൊറ്റക്കാട് .19 നോവലുകൾ,24 ചെറുകഥാ സമാഹാരങ്ങൾ,3 കവിതാ സമാഹാരങ്ങൾ, 18 യാത്രാവിവരണങ്ങൾ 4 നാടകങ്ങൾ, ഒരു ഉപന്യാസ സമാഹാരം, വ്യക്തിപരമായ ഓർമ്മകളെ അടിസ്ഥാനമാക്കിയുള്ള 2 പുസ്തകങ്ങൾ ഉൾപ്പെടെ അറുപതോളം പുസ്തകങ്ങളുടെ രചയിതാവാണ്

കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. തുടര്‍ന്ന് കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ 1937 മുതല്‍ 1939 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് യാത്രകളില്‍ താല്‍പര്യം ജനിക്കുന്നത്. 1939 ല്‍ ബോംബെയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് ലോകസഞ്ചാരങ്ങള്‍’ ആരംഭിക്കുന്നത്. 

ബോംബെയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്താണ് ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചത്. 1949 ല്‍ കപ്പല്‍ മാര്‍ഗം  ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും നിരവധി തവണ  സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തേയും സാധാരണ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിന് ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ് കെ പൊറ്റെക്കാട്ടിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്.

അരുണൻ എന്ന തൂലികാനാമത്തിൽ നിരവധി ഹാസ്യവിമർശനങ്ങളും അദ്ദേഹം എഴുതാറുണ്ടായിരുന്നു.യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും നിരവധി തവണ സഞ്ചരിക്കുകയും അവിടത്തെ സാമാന്യ ജനങ്ങളുമായി ഇടപെടുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് അദ്ദേഹത്തില്‍ നിന്നു ലഭിച്ച സഞ്ചാരകൃതികളാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. 1980ല്‍ എസ്.കെ.പൊറ്റക്കാട്ട് ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായി. അദ്ദേഹത്തിന്റെ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.ഒരു ദേശത്തിന്‍റെ കഥയ്ത്താണ് ജ്ഞാനപീഠം ലഭിച്ചത്.

1962ൽ തലശ്ശേരിയിൽ നിന്ന് സുകുമാര്‍ അഴീക്കോടിനെ പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്

എസ് കെ പൊറ്റക്കാടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യ കൃതികളാക്കി മാറ്റുക കൂടി ചെയ്തു. 1982 ഓഗസ്റ്റ് 6ന്  അന്തരിച്ചു. 2003 ഒക്ടോബർ 9‑ന് മഹാനായ ആ സഞ്ചാരസാഹിത്യകാരൻ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടി.

Eng­lish Summary:
Today is the 41st memo­r­i­al day of SK Potakad, the sto­ry­teller of the lands who sought the hori­zons of sight.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.