March 25, 2023 Saturday

Related news

March 15, 2023
March 13, 2023
March 12, 2023
March 6, 2023
March 5, 2023
February 25, 2023
February 21, 2023
February 20, 2023
February 18, 2023
February 15, 2023

അറുപതു കോടി രൂപ മുതൽ മുടക്കിൽ ടോവിനോ തോമസിന്റെ ഗ്ലോബൽ റിലീസിനൊരുങ്ങുന്ന 3D ചിത്രം ‘എ ആർ എം’; കള്ളൻ മണിയന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി

Janayugom Webdesk
കൊച്ചി
January 21, 2023 10:49 am

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് ‘എ ആർ എം’. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 60 കോടി മുതൽ മുടക്കിൽ 3Dയിലാണ് ഒരുങ്ങുന്നത്. ടോവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന എ ആർ എം മലയാള സിനിമയിൽ നിന്നുള്ള ആദ്യ ഗ്ലോബൽ റിലീസായിരിക്കും. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. ആദ്യ അപ്ഡേറ്റുകൾ മുതൽ പാൻ ഇന്ത്യാ ലെവലിൽ വൻ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ ടോവിനോയുടെ പിറന്നാളിനു മുന്നോടിയായി കള്ളൻ മണിയൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.’ ചോതിക്കാവിലെ കള്ളൻ ’ മണിയനെ അനാവരണം ചെയ്യുന്നു എന്നാണ് പങ്ക് വച്ച ക്യാരക്റ്റർ പോസ്റ്ററിനോപ്ലം അണിയറക്കാർ കുറിച്ചത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്. 

കോ പ്രൊഡ്യൂസർ ജിജോ കവനാൽ, ശ്രീജിത്ത്‌ രാമചന്ദ്രൻ, പ്രിൻസ് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ വിനീത് എം ബി, ഛായാഗ്രഹണം ജോമോൻ ടി ജോൺ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ ഐൻ എം, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫെൽ, കോസ്റ്റും ഡിസൈനർ പ്രവീൺ വർമ്മ, മേക്കപ്പ് റോണെക്സ് സേവിയർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്; സ്‌റ്റീരിയോസ്കോപിക് 3D കൺവർഷൻ റെയ്സ് 3D, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിൻഹോ; സ്റ്റണ്ട്സ് വിക്രം മോർ, ഫിനിക്സ് പ്രഭു; പി ആർ ആൻഡ് മാർക്കറ്റിങ് ഹെഡ് വൈശാഖ് സി വടക്കേവീട്, മാർക്കറ്റിങ് ഡിസൈൻ പപ്പറ്റ് മീഡിയ, വാർത്താ പ്രചരണം ജിനു അനിൽകുമാർ, പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Sum­ma­ry: Tovi­no Thomas’s 3D film ‘ARM’ is set for glob­al release with a bud­get of Rs 60 crore; The char­ac­ter poster of Kul­lan Maniyan is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.