27 April 2024, Saturday

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: വാഹനങ്ങൾ എടുത്തുമാറ്റാൻ ലക്കിടിയിൽ ക്രെയിൻ എത്തുന്നു

Janayugom Webdesk
കോഴിക്കോട്
February 22, 2023 8:34 pm

താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗതകുരുക്കഴിക്കാൻ താൽക്കാലിക സംവിധാനമൊരുക്കുന്നു. എഞ്ചിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങൾ എടുത്തുമാറ്റാൻ ലക്കിടിയിൽ ക്രെയിൻ സംവിധാനമൊരുക്കും. ഇവിടെ സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്-കോഴിക്കോട് കലക്ടർമാർ നടത്തിയ ടെലഫോൺ ചർച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിൻ സൗകര്യമൊരുക്കും. താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കേടാവുന്നതാണ് ഗതാഗതക്കുരുക്കിന് പലപ്പോഴും കാരണമാവുന്നത്. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ലക്കിടിയിൽ ക്രെയിൻ സൗകര്യം ഒരുക്കുന്നത്. എവിടെനിന്നാണോ ക്രെയിൻ എത്തിക്കാൻ എളുപ്പമെന്ന് നോക്കി എത്രയും പെട്ടെന്ന് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് രണ്ടുഭാഗത്തും ചുരം അതിർത്തിയിൽ ക്രെയിൻ സൗകര്യം ഒരുക്കുന്നത്. 

ക്രെയിന്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ മുതൽ വൻ ഗതാഗതകുരുക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. എട്ടാം വളവിൽ കുടുങ്ങിയ ലോറി നീക്കാൻ ക്രെയിൻ എത്താൻ വൈകിയതാണ് കുരുക്ക് രൂക്ഷമാക്കിയത്. വലിയചരക്കുമായി വരുന്ന ടോറസ് ലോറികളും മൾട്ടി അക്സൽ ബസ്സുകളും ചുരത്തിൽ കുടുങ്ങുന്നതാണ് പലപ്പോഴും ഗതാഗതകുരുക്കിനിടയാക്കുന്നത്. 

Eng­lish Sum­ma­ry: Traf­fic jam at Tama­rassery Pass: Crane arrives at Lak­i­ti to remove vehicles

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.