27 April 2024, Saturday

63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
August 30, 2022 2:55 pm

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹവാല പണവുമായി രണ്ടു പേര്‍ പിടിയിലായത്. കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം തലക്കോട്, കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സഹായിയായി വാഹനത്തില്‍ ഉണ്ടായിരുന്ന സുമേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ തൂതയില്‍വെച്ച് വാഹന പരിശോധനക്കിടെ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

ഇന്നോവ കാറിന്റെ സീറ്റുകളുടെ താഴെ ഫൂട്ട് ഭാഗത്ത് മാറ്റ് കൊണ്ട് മറച്ച നിലയില്‍ സൂക്ഷിച്ചിരുന്ന 63 ലക്ഷം രൂപയുടെ അനധികൃത കുഴല്‍പ്പണമാണ് പൊലീസ് കണ്ടെടുത്തത്. ബെന്നറ്റായിരുന്നു വാഹനം ഓടിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവന്ന പണമാണിതെന്ന് ഇവര്‍ പൊലീസിന് മൊഴിനല്‍കി. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഹവാലക്കടത്ത് വര്‍ധിച്ചതോടെ പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് അറിയിച്ചു.

Eng­lish sum­ma­ry; Two arrest­ed with Rs 63 lakh tube money

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.