25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

സ്‌കൂട്ടറില്‍ മിനിലോറിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരി ച്ചു

Janayugom Webdesk
വെള്ളരിക്കുണ്ട്
October 19, 2022 9:49 pm

സ്‌കൂട്ടറില്‍ മിനിലോറിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കനകപ്പള്ളി തുമ്പ കോളനിയിലെ കുട്ട്യന്‍ വീട്ടില്‍ നാരായണന്റെ മകന്‍ ഉമേഷ് (22), പരേതനായ മരുതോട് വീട്ടില്‍ അമ്പാടിയുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍ മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ കനകപ്പള്ളിയില്‍ വച്ചായിരുന്നു അപകടം. വെള്ളരിക്കുണ്ടിലേക്ക് പാര്‍സലുമായി വരികയായിരുന്ന മിനി ലോറിയാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പാടേ തകര്‍ന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ഥികളെ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പരപ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുന്നതിനുമുമ്പ് രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Two stu­dents di ed after a minilor­ry col­lid­ed with a scooter

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.