16 June 2024, Sunday

Related news

June 16, 2024
June 16, 2024
June 14, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024

വികസനത്തെ എതിർക്കാന്‍ യുഡിഎഫ് ബിജെപിയുമായി ഒത്തുചേരുന്നു: കാനം

Janayugom Webdesk
ഹരിപ്പാട്
January 9, 2022 9:36 pm

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെ എതിർക്കുന്നതിനായി യുഡിഎഫ് ബിജെപിയുമായി ഒത്തുചേരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വികസന പദ്ധതികളെ എതിർക്കുന്നതിൽ പാർലമെന്റിൽ യുഡിഎഫ് എംപിമാർ ബിജെപിയോടൊപ്പം നിൽക്കുന്ന രീതിയാണുള്ളത്. ജനങ്ങളെയും പ്രകൃതിയേയും ഉൾക്കൊള്ളുന്ന വികസനം മാത്രമാണ് എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്നത്. 

കേന്ദ്രസർക്കാർ കോർപറേറ്റുകളുടെ അടിമകളായി മാറി. തൊഴിൽ നിയമങ്ങൾ കോർപറേറ്റുകൾക്ക് അനുകൂലമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷതവഹിച്ചു. എം സോമൻ പതാകയുയർത്തി. ലൈബ്രറി ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ആദ്യ കാല നേതാക്കളെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ് എന്നിവർ ആദരിച്ചു.

ENGLISH SUMMARY:UDF joins BJP to oppose devel­op­ment: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.