തമിഴ്നാട്ടില്‍ 14 വയസ്സുള്ള ആൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു. തിരുവാരൂർ ജില്ലയിലെ പെരളം സ്വദേശി സഞ്ജയ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സ്കൂളില്‍ നിന്ന് ഹോംവര്‍ക്ക് ധാരാളം നല്കുന്നതില് വിഷമിച്ച കുട്ടി മറ്റൊരു സ്കൂളിലേക്ക് മാറ്റണമെന്ന ആവശ്യം മാതാപിതാക്കളോട് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിരസിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുകയായിരുന്നു. ജീവന് രക്ഷിക്കാനായി തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് കുട്ടിയുടെ മരണം. സംഭവത്തിൽ പെരളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:Unable to bear the pressure, the 8th grader poured petrol and set it on fire
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.