30 April 2024, Tuesday

കൊല്ലം സ്വദേശി വി ശബരീഷിന് പ്രധാനമന്ത്രിയുടെ റിസേർച്ച് ഫെല്ലോഷിപ്പ്

Janayugom Webdesk
കൊല്ലം
May 7, 2022 8:52 pm

പ്രൈം മിനിസ്റേഴ്സ് റിസേർച്ച് ഫെല്ലോഷിപ്പ് കൊല്ലം സ്വദേശി വി ശബരീഷിന് ലഭിച്ചു. പാലക്കാട് ഐഐടിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ രണ്ടാം വർഷ പിഎച്ച്ഡി ചെയ്യുന്ന ശബരീഷ് തേവള്ളി ശ്രീലക്ഷ്മിയിൽ ബി വിജയകുമാറിന്റെയും എം ഉഷാദേവിയുടെയും മകനാണ്. ഡോക്ടർ വിഘ്നേശ് സഹോദരൻ. ടികെഎം എൻജിനീയറിങ് കോളജിൽ നിന്നും ബിടെക്, കോഴിക്കോട് എൻഐടിയിൽ നിന്നും എം ടെക് എന്നിവയ്ക്കും ഉയർന്ന മാർക്ക് വി ശബരീഷ് നേടിയിരുന്നു. രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് കേന്ദ്രഗവൺമെന്റ് 2018–19 ബജറ്റിൽ പ്രധാനമന്ത്രി റിസർച്ച് ഫെല്ലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ മികച്ച പ്രതിഭകളെ ഗവേഷണത്തിലേക്ക് ആകർഷിക്കുന്നതിനായി ഗവേഷകർക്ക് ആകർഷകമായ ഫെലോഷിപ്പുകൾ നൽകി വരുന്നു. രാജ്യത്തെ ഐഐടി, ഐഐഎസിആർ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സയൻസ് അല്ലെങ്കിൽ ടെക്നോളജി ബിരുദം നൽകുന്ന മുൻനിര കേന്ദ്ര സർവകലാശാലകൾ/എൻഐടികൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നാണ് മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.