പരീക്ഷഭവനില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നല്‍ പരിശോധന. വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും വേണ്ട വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഫോണെടുക്കുന്നില്ലെന്നുമുളള പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി പരീക്ഷ ഭവനില്‍ മിന്നല്‍ പരിശോധന നടത്തിയത്.
റിസപ്ഷനിലുണ്ടായ ജീവനക്കാരോട് മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തനിക്ക് ലഭിച്ച പരാതികള്‍ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി ചൂണ്ടിക്കാട്ടി. പരാതിക്കാരുടെയും അപേക്ഷകരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടി വന്നാല്‍ ഇതിനായി കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇനി ഇത്തരത്തിലുളള പരാതികള്‍ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടി കൈക്കൊളളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോടു പറഞ്ഞു. വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പി നല്‍കി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കെണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ENGLISH SUMMARY: V SHIVANKUTTY INSPECTED PAREEKSHA BHAVAN
YOU MAY ALSO LIEK THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.