26 April 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

വാക്സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി

Janayugom Webdesk
പുതുച്ചേരി
December 5, 2021 3:35 pm

രാജ്യത്ത് ഒമിക്രോൺ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി . കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ എല്ലാവരും നിർബന്ധമായി കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത് ആരോഗ്യ ഡയറക്ടറാണ്. വാക്​സിൻ സ്വീകരിക്കാത്തവർക്കെതി​രെ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ഭരണകൂടം അറിയിച്ചു. അർഹരായ എല്ലാ ആളുകൾക്കും ഒരു ശതമാനം പരിരക്ഷ നേടാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വൈറസ് പടരാൻ ഇടമുണ്ടാകരുതെന്നും ഉദ്ദേശിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ്​ വാക്​സിൻ നിർബന്ധമാക്കിയിരിക്കുന്നത്​. ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സർവീസസ് ഡയറക്ടർ ജി. ശ്രീരാമുലു ശനിയാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവിൽ ഇത് വ്യക്തമാക്കുകയും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. പലയിടത്തും ജനങ്ങൾ വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

വാക്സിൻ എടുക്കുന്നവർക്ക് 50, 000 രൂപയുടെ മൊബൈൽ ഫോൺ നൽകുമെന്ന് നേരത്തെ രാജ്​കോട്ട്​ മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് രാജ്യത്ത് വാക്​സിൻ നിർബന്ധമാക്കി ഉത്തരവിറക്കുന്നത്​. വാക്സിനേഷൻ നൽകുന്നതിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുതുച്ചേരിയിലെ അഡ്മിനിസ്ട്രേഷൻ നേരത്തെ ശക്തമാക്കിയിരുന്നു.

eng­lish sum­ma­ry; Vac­ci­na­tion made com­pul­so­ry in Puducherry

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.