5 May 2024, Sunday

വാഗമണ്ണിലെ ചില്ലുപാലം ഇന്ന് സഞ്ചാരികൾക്കായി തുറക്കും

സ്വന്തം ലേഖകൻ
വാഗമൺ
September 6, 2023 8:58 am

ഇടുക്കി വാഗമണ്ണിൽ നിർമ്മിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും ഇന്ന് സഞ്ചാരികൾക്കായി തുറക്കും. പൊതുമരാമത്ത്, വിനോദസഞ്ചാ­ര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും. സമുദ്രനിരപ്പിൽ നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമ്മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിർമ്മാണച്ചെലവ്. 35 ടൺ സ്റ്റീലാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഒരേസമയം 15 പേർക്കാകും ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. സ്വകാര്യ സംരംഭകരുമായി ചേ­ർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. ആ­കാശ ഊ­ഞ്ഞാ­ൽ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്ലൈൻ തുടങ്ങിയവയും സാഹസിക പാർക്കി­ൽ ഒരുക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Vag­a­mon Glass bridge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.