16 May 2025, Friday
KSFE Galaxy Chits Banner 2

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

Janayugom Webdesk
kottayam
February 1, 2022 12:25 pm

പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ടി കെ ജയകുമാർ പുറത്തിറക്കിയ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപ്ത്രിയിൽ മെഡിക്കൽ ക്രിട്ടിക്കൽ കെയർ ഐസിയുവില്‍ വെന്റിലേറ്ററിലാണ് വാവ സുരേഷ്.  18 മണിക്കൂർ പിന്നിടുമ്പോൾ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന്  മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും സാധാരണ നിലയിലാണ്. മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.