28 April 2024, Sunday

Related news

April 17, 2024
April 10, 2024
April 5, 2024
March 27, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023

വെള്ളാപ്പള്ളിക്ക് തിരിച്ചടി, എസ്എൻഡിപി യോഗം ബൈലോ പരിഷ്കരിക്കാം, ജില്ലാകോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

Janayugom Webdesk
May 27, 2022 1:47 pm

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി.എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം ഹൈക്കോടതി അനുവദിച്ചു. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.

നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്. 21 വർഷം മുമ്പാണ് കേസ് തുടങ്ങുന്നത്. എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം ആവശ്യപ്പെട്ട് 9 പേരാണ് കോടതിയെ സമീപിച്ചത്. 2019 ൽ ഇതിൽ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പ്രഥമിക ഉത്തരവ് വന്നു.

എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇത് നീക്കിയതോടെ ബൈലോ പരിഷ്ക്കരിക്കാം.

Eng­lish Sum­ma­ry: Vel­la­pal­li set­back, SNDP meet­ing may amend bylaw, HC upholds dis­trict court order

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.