18 November 2024, Monday
KSFE Galaxy Chits Banner 2

Related news

March 17, 2024
February 16, 2023
November 1, 2022
October 31, 2022
October 27, 2022
May 19, 2022
March 18, 2022
February 15, 2022

വെള്ളൂർ കെപിപിഎൽ പുനരുദ്ധാരണം: രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

Janayugom Webdesk
കോട്ടയം
March 18, 2022 12:05 pm

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവല്ക്കരണ നടപടികളെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും.

കെമിക്കൽ റിക്കവറി പ്ലാന്റ്, കെമിക്കൽ പൾപ്പിങ് പ്ലാന്റ്, മെക്കാനിക്കൽ പൾപ്പിങ് പ്ലാന്റ് എന്നിവയുടെ നവീകരണപ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്യുക. വുഡ് പൾപ്പിങ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്ത പൾപ്പ് കൂടി ഉപയോഗിക്കുന്നതിലൂടെ കെപിപിഎല്ലിന് താല്ക്കാലികമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങും. 44.94 കോടി രൂപയാണ് രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്.

കരാറടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്.

ഒന്നാം ഘട്ടം 90 ശതമാനത്തിലധികം പൂർത്തിയാക്കിയാണ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. പുനരുദ്ധാരണ പദ്ധതി ആസൂത്രണത്തിൽ നേരിയ വീഴ്ച പോലും സംഭവിച്ചിട്ടില്ല എന്നത് അഭിമാനകരമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മൂന്ന് വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ഫാക്ടറിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വ്യവസായ‑വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു.

ഈ വർഷം ജനുവരി ഒന്നിനാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ പേപ്പർ മെഷീൻ, ഡീ-ഇങ്കിങ്ങ് പ്ലാന്റ്, പവർ ബോയിലറുകൾ ആന്റ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ സഹായ പ്ലാന്റുകൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയുടെ പുനരുജ്ജീവനമാണ് ലക്ഷ്യമിട്ടത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് മേഖലകളിലെ അറ്റകുറ്റപ്പണികൾക്കായി 34.30 കോടി രൂപയാണ് നീക്കിവച്ചത്. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം 152 ജീവനക്കാരെയും മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും കെപിപിഎൽ താല്ക്കാലികമായി നിയമിച്ചിരുന്നു.

മൂന്ന് പ്ലാന്റുകളിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പേപ്പർ മെഷീൻ, പവർ ബോയിലർ പ്ലാന്റുകളിലെ 50 ശതമാനത്തിലധികം അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഡീഇങ്കിങ് പ്ലാന്റിന്റെ ആദ്യ ട്രയൽ റണ്ണും നടത്തി.

ഉക്രെയ്ൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ തന്നെ പൾപ്പിന്റെ വില വർധിക്കുന്ന പ്രവണതയാണുള്ളത്. അതിനാൽ പൾപ്പ് വില കുറയുന്നതുവരെ വിവിധ മില്ലുകളിൽ നിന്ന് തദ്ദേശീയ പൾപ്പ് സംഭരിച്ച് പൾപ്പിന്റെ കമ്മി ഭാഗികമായി നികത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.

Eng­lish Sum­ma­ry: Vel­lore KPPL Reha­bil­i­ta­tion: The sec­ond phase will start today

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.