30 April 2024, Tuesday

തിരൂരില്‍ സ്വകാര്യ പ്രാക്ടീസിനിടെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

Malappuram Burau
തിരൂര്‍
March 15, 2023 1:43 pm

പൂങ്ങോട്ടുകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തുന്നതിനിടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ പീഡിയാക് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. എ അബ്ദുൾ ഗഫൂർ വിജിലൻസ് പിടിയിലായി.

ദീർഘകാലമായി ഇദേഹം ഇവിടെ പ്രാക്ടീസ് നടത്തി വരികയായിരുന്നു. ഇദ്ദേഹത്തിനെതിരെ പരാതി ശക്തമായതിനെ തുടർന്നാണ് വിജിലൻസ് മലപ്പുറം ഡിവൈഎസ്‌പി ഫിറോസ് എം ഷെഫീക്കിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന നടന്നത്.

താനാളൂർ കെ പുരം സ്വദേശിയായ ഡോ. എ അബ്ദുൾ ഗഫൂർ ദീർഘകാലമായി ഇവിടെ പ്രാക്ടീസ് ചെയ്തു വരികയാണ്. വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം ഷെഫീക്ക്, ഡോക്ടർ ന്യൂന, എസ് ഐ ശ്രീനിവാസൻ, സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

അന്വേഷണറിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയതിന് ശേഷം തുടർ നടപടിയുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.