26 April 2024, Friday

Related news

December 26, 2023
December 23, 2023
November 24, 2023
November 23, 2023
September 14, 2023
August 28, 2023
August 13, 2023
June 24, 2023
December 5, 2022
November 9, 2022

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അടിയിലേക്ക്

Janayugom Webdesk
തൊടുപഴ
November 14, 2021 9:31 am

ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. 139.85 അ​ടി​യാ​ണ് ഇപ്പോള്‍ അ​ണ​ക്കെ​ട്ടി​ലെ ജലനിരപ്പ്.
ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. നാ​ലാ​യി​ര​ത്തോ​ളം ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് മാ​റ്റ​മി​ല്ല. 556 ഘ​ന അ​ടി വെ​ള്ളം മാ​ത്ര​മാ​ണ് തമിഴ്നാട് കൊ​ണ്ടു​പോ​കു​ന്ന​ത്. കൂ​ടു​ത​ൽ ജ​ലം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് കേ​ര​ളം ത​മി​ഴ്‌​നാ​ടി​നോ​ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

141 അ​ടി വ​രെ റൂ​ൾ ലെ​വ​ൽ പ്ര​കാ​രം ത​മി​ഴ്നാ​ടി​ന് വെ​ള്ളം സം​ഭ​രി​ക്കാ​നാ​കും. ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 2398.32 അടിയാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജലസംഭരണിയുടെ പൂർണ്ണ സംഭരണശേഷി 2403.00 അടിയാണ്. റൂൾ കർവ് പ്രകാരം റെഡ് അലർട്ട് 2399.03 അടിയാണ്. ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

ENGLISH SUMMARY:Water lev­el in Mul­laperi­yar ris­es to 140 feet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.