28 April 2024, Sunday

Related news

September 14, 2023
August 28, 2023
August 13, 2023
June 24, 2023
August 6, 2022
August 5, 2022
July 19, 2022
July 17, 2022
July 16, 2022
March 27, 2022

ജലശേഖരം താഴുന്നു; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം കുറവ്

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2023 8:27 pm
രാജ്യത്ത് മഴ കുറഞ്ഞതോടെ ജല സംഭരണികളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണ് ഉണ്ടായത്. അടുത്ത ആഴ്ചയോടെയെങ്കിലും മഴ ശക്തി പ്രാപിച്ചില്ലെങ്കില്‍ കുടിവെള്ളക്ഷാമത്തിന് സാധ്യതയുള്ളതായി ദി വെതര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴി‌ഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും ഈ വര്‍ഷം എല്‍നിനോ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഈ മാസത്തില്‍ 16–17 ശതമാനം മഴയാണ് ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ മഴയില്‍  31 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണില്‍ മാത്രം 56 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ 54 ശതമാനവും കിഴക്കൻ , വടക്കുകിഴക്കൻ ഇന്ത്യയില്‍ 15 ശതമാനവും കുറവ് മഴയാണ് ലഭിച്ചത്. എന്നാല്‍ പടിഞ്ഞാറൻ ഇന്ത്യയില്‍ 31 ശതമാനം  മഴ അധികമായി ലഭിച്ചു. വെസ്റ്റേണ്‍ ഡിസ്റ്റര്‍ബൻസുകളാണ് ഇതിന് കാണമായി പറയുന്നത്.
എന്നാല്‍ ഇത് മൂലം രാജ്യത്തെ 146 പ്രധാന ജലസംഭരണികളില്‍ ജലത്തിന്റെ അളവ് യഥാര്‍ത്ഥ സംഭരണ ശേഷിയായ  17818.5 കോടി ക്യുബിക് മീറ്ററില്‍ നിന്ന് 4623.1 കോടി ക്യുബിക് മീറ്ററായി കുറഞ്ഞു.
കര്‍ണാടക, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജലസംഭരണികളില്‍ സംഭരണശേഷിയുടെ 21 ശതമാനം ജലം മാത്രമാണുള്ളത്. കിഴക്കൻ മേഖലയില്‍ ഇത് 17 ശതമാനവും പടിഞ്ഞാറൻ, മധ്യ, വടക്കൻ മേഖലയില്‍ യഥാക്രമം 23, 32, 39 ശതമാനം എന്നിങ്ങനെയാണ് ജലത്തിന്റെ അളവ്.
eng­lish summary;Water lev­el decreas­es; Eight per­cent less than the pre­vi­ous year
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.