വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും വർഗ്ഗീയവത്ക്കരണത്തിനുമെതിരെ പ്രതിരോധം പടുത്തുയർത്തണം: ജെ അരുൺ ബാബു
സ്വന്തം ലേഖകന്‍
കോഴിക്കോട്
April 3, 2022 7:15 pm
വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്ക്കരിക്കുകയും വർഗ്ഗീയവത്ക്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിരോധം പടുത്തുയർത്തണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തിലെ സ: അനീസ് ഖാൻ നഗറിൽ നടന്ന എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിലൂടെ വിദ്യാഭ്യാസം എന്ന മൗലികാവകാശം തന്നെയാണ് സാധാരണ വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന കേന്ദ്ര സർക്കാർ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ വരെ വിശുദ്ധനാക്കുന്നു. സവർക്കറെ മഹത്വവത്ക്കരിച്ചുകൊണ്ട് അദ്ദേഹത്തെ ധീരനായ പോരാളിയായി പാഠപുസ്തകങ്ങളിൽ ചിത്രീകരിക്കുന്നു. സവർക്കർ വിഭാവനം ചെയ്ത ഹിന്ദു സംസ്ക്കാരവും രാഷ്ട്രീയ ദേശീയതയും രാഷ്ട്രീയ അജണ്ടയാക്കിയ സംഘപരിവാർ അദ്ദേഹത്തെ ഉൾപ്പെടെ പോരാളികളായി വാഴ്ത്തുമ്പോൾ യഥാർത്ഥ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ പാഠപുസ്തകങ്ങളിൽ നിന്ന് എടുത്തു മാറ്റപ്പെടുകയാണ്. കപട ദേശീയ വാദങ്ങളല്ല ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഏടുകളാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർക്കുമ്പോൾ ലോകനിലവാരത്തിലേക്ക് വിദ്യാഭ്യാസ മേഖലയെ മാറ്റിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിലെ ഇടതുസർക്കാർ നടത്തുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്ന തരത്തിലേക്ക് മാറ്റിയിരിക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അശ്വിൻ മനോജ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. സ്വാഗതസംഘം ചെയർമാൻ ഇ സി സതീശൻ സ്വാഗതം പറഞ്ഞു. അശ്വിൻ മനോജ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, ജില്ലാ എക്സി. അംഗം അഡ്വ. പി ഗവാസ്, സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി അസീസ് ബാബു, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ്, സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി കെ ബിജിത്ത് ലാൽ, അമൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു. ചൈത്ര വിജയൻ രക്തസാക്ഷി പ്രമേയവും വൈശാഖ് കല്ലാച്ചി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ അനു കൊമ്മേരി നന്ദി പറഞ്ഞു.
ഭാരവാഹികളായി അശ്വിൻ മനോജ് (പ്രസിഡന്റ്), ബി ദർശിത്ത് (സെക്രട്ടറി), വൈശാഖ് കല്ലാച്ചി, ഹരികൃഷ്ണ ചേരിഞ്ചാൽ (വൈസ് പ്രസിഡന്റുമാർ), ചൈത്ര വിജയൻ, ഹരികൃഷ്ണ ആർ സുരേഷ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
English Summary: We must strengthen our resistance against the commercialization and communalisation of education: J Arun Babu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.