27 April 2024, Saturday

Related news

November 17, 2023
October 26, 2023
September 1, 2023
August 14, 2023
August 12, 2023
August 4, 2023
July 20, 2023
July 15, 2023
July 10, 2023
January 1, 2023

‘ഞങ്ങളും കൃഷിയിലേക്ക്’ സ്വാഗതസംഘം രൂപീകരിച്ചു

Janayugom Webdesk
ചേര്‍ത്തല
April 8, 2022 8:45 pm

ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടം ചേർത്തലയിൽ നടക്കും. 21ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായിവിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി എല്ലാ ജനവിഭാഗത്തെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനത്തിനായുള്ള പ്രവർത്തനങ്ങൾക്കു ചേർത്തലയിൽ തുടക്കമായി.

സ്വാഗത സംഘ രൂപീകരണ യോഗം ടൗൺഹാളിൽ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടുകയും കർഷകരുടെ എണ്ണം കുറയുകയും ചെയ്തതോടെ ഭക്ഷ്യ മേഖല ബിസിനസ് ആയി മാറിയെന്നും ഇത് കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കും ജീവിതശൈലി രോഗങ്ങളിലേക്കുമാണ് നമ്മളെ എത്തിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യുവതലമുറയെയും, സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളെയും കൂടുതലായി കൃഷിയിലേക്ക് കൊണ്ടുവരിക, എല്ലാ കുടുംബങ്ങളിലേക്കും കൃഷി തുടങ്ങിയവയാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. കളക്ടർ ഡോ. ആർ രേണുരാജ് മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ സി ബാബു, കൃഷി ഡയറക്ടർ ടി വി സുഭാഷ്, ഐ ആർ സി ടി സി, ബി എസ് എഫ് ഡയറക്ടർ പദ്മകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ ശ്രീരേഖ, എന്‍ സുകുമാരപിള്ള, എം സി സിദ്ധാർത്ഥൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി മന്ത്രി പി പ്രസാദ്(ചെയർമാൻ), വി ജി മോഹനൻ, കെ ഡി മഹേന്ദ്രൻ, ഗീതാഷാജി, ഷേർലി ഭാർഗവൻ, സജിതാ ദിലീപ്, ജെയിംസ് ചിങ്കുതറ, കവിതാ ഷാജി, സിനിമോൾ സാംസൺ, മഞ്ജു സുരേഷ് സ്വപ്ന ഷാജി, ഗീതാ കാർത്തികേയൻ എൻ എസ് ശിവപ്രസാദ്, പി എസ് ഷാജി, വി ഉത്തമൻ, സിനിമോൾ ഫ്രാൻസിസ്(വൈസ് ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.