കോണ്‍ഗ്രസ് നേതൃപദവിയിലേക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍. ഇന്നലെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന തെരഞ്ഞെടുപ്പ് അനിശ്ചിത്വം തുടര്‍ന്നതോടെ നീട്ടിവയ്ക്കേണ്ട സ്ഥിതിയിലാണ്. എന്നാല്‍ നിശ്ചയിച്ച സമയക്രമത്തില്‍ സെപ്റ്റംബര്‍ 20 ന് മുമ്പായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് മുതിര്‍ന്ന നേതാവ് മധുസൂദനന്‍ മിസ്ത്രി അറിയിച്ചു.
രാഹുലിന്റെയും സോണിയയുടെയും അഭാവത്തില്‍ പ്രിയങ്കാ ഗാന്ധി നേതൃപദവി ഏറ്റെടുക്കണമെന്ന നിലപാടിലാണ് ഒരു വിഭാഗം. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പ്രിയങ്കയുടെ സാധ്യതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. സോണിയ തുടരണം എന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ അനാരോഗ്യം പ്രധാന തടസമാണ്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് മുന്നില്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, കുമാരി സെല്‍ജ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.
English Summary:Who is next for the post of chairman? Concern among Congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.