5 May 2024, Sunday

Related news

May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024

ആഡംബര വാഹനങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ മൊത്തക്കച്ചവടം; രണ്ട് പേർ പിടിയില്‍

Janayugom Webdesk
തൃശൂര്‍
October 5, 2023 6:22 pm

ആഡംബര വാഹനങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങള്‍ മൊത്തക്കച്ചവടം ചെയ്യുന്ന സംഘത്തിലെ രണ്ടു പേർ തൃശൂരിൽ പിടിയില്‍. വിയ്യൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ ഏഴു ചാക്ക് പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തു.

ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും ആഡംബര കാറുകളിൽ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് പവർഹൗസ് ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് മാരുതി എർട്ടിഗ കാറിൽ കൊണ്ടുവന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ കറുപ്പം വീട്ടിൽ 37 വയസുള്ള റഷീദ്, മാങ്ങാട്ടുവളപ്പിൽ 30 വയസുള്ള റിഷാൻ എന്നിവരെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

മൊത്തക്കച്ചവടത്തിനായി ഏഴു ചാക്കുകളിലായി കൊണ്ടുവന്ന അയ്യായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ലഹരി കടത്തു സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും, വേറെ വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആഴ്ചയിൽ മൂന്ന് തവണ ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ഒറ്റപ്പാലത്ത് ശേഖരിച്ച ശേഷം വിവിധ കാറുകളിലായി തൃശ്ശൂർ പാലക്കാട് എറണാകുളം ജില്ലകളിൽ ഇടനിലക്കാർക്ക് ചാക്കുകളായി എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ പതിവ്. ഇവരുടെ കൂട്ടാളികളെയും ലഹരി കടത്തുന്ന മറ്റു വാഹനങ്ങളും കണ്ടെത്താനുള്ള അന്വേഷണത്തിനാണ് വിയ്യൂർ പൊലീസ്. വിയ്യൂർ എസ് എച്ച് ഓ- കെ സി ബൈജുവിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ അജയ്ഘോഷ്, രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, ടോമി, ഡാൻസാഫ് സ്ക്വാഡിലെ എസ് ഐ ഗോപാലകൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Eng­lish Summary:wholesale of pro­hib­it­ed tobac­co prod­ucts in lux­u­ry vehi­cles; Two peo­ple are under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.