18 June 2025, Wednesday
KSFE Galaxy Chits Banner 2

‘സ്ത്രീകള്‍ക്ക് എന്തിനാണ് കൂടുതല്‍ പ്രിവിലേജ് ‘; ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമാകുന്നു

Janayugom Webdesk
കൊച്ചി
October 6, 2023 5:51 pm

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമാകുന്നു. റീലിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടിയാണ് ചര്‍ച്ച ഉയരുന്നത്. സിനിമാതാരം സാധിക ഒരു അഭിമുഖത്തിനിടയില്‍ പറയുന്ന കാര്യങ്ങളാണ് റീല്‍ ആയി ഷിയാസ് കരീം പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമണ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ വച്ചാണ് ഷിയാസിനെ അറസ്റ്റിലായത്. തുടര്‍ന്ന് വൈകീട്ടോടെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.

Eng­lish Summary:‘Why women are more priv­i­leged’; The reel post­ed by Shias Karim is controversial
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.