27 April 2024, Saturday

Related news

April 21, 2024
April 18, 2024
April 15, 2024
April 15, 2024
April 13, 2024
April 8, 2024
April 7, 2024
April 6, 2024
April 4, 2024
April 1, 2024

പൊലീസ് സ്റ്റേഷന് മുന്നിലിട്ട് ഭര്‍ത്താവിനെ തല്ലി ഭാര്യയും വീട്ടുകാരും; പരാതി നല്‍കി യുവാവ്

Janayugom Webdesk
July 19, 2022 7:07 pm

യുവാവിനെ ഭാര്യയും ഭാര്യവീട്ടുകാരും വളഞ്ഞിട്ട് അക്രമിച്ചു. വാരനാസിയിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ കിഷന്‍ കുമാറിനെയാണ് ഭാര്യയും വീട്ടുകാരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന് പുറത്ത് അക്രമിച്ചത്. ഭാര്യയ മംമ്താ ദേവിയെ ആക്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ ഫൂല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഇൻസ്പെക്ടർ അജയ് യാദവ് ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനിന് മുന്ന‍ിലെത്തിയ കിഷനെ ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരിയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ചേരുപ്പ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആരോ ഫോണില്‍ പതര്‍ത്തിയിരുന്നു. ഒരു മിനിറ്റ് 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കിഷനെ നാട്ടുകാര്‍ ഇടപ്പെട്ട് സ്ത്രീകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നത് കാണാം. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് ഭാര്യയുള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. 

Eng­lish Summary:Wife and fam­i­ly beat hus­band in front of police sta­tion; The young man filed a complaint
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.