8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 23, 2024
July 15, 2024
May 16, 2024
January 13, 2024
November 9, 2023
July 1, 2023
April 6, 2023
March 23, 2023
March 4, 2023
January 5, 2023

ഇടുക്കിയില്‍ ജലസംഭരണിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
നെടുങ്കണ്ടം
March 4, 2023 8:05 pm

കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജലസംഭരണിയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. തണ്ണിപ്പാറ പടിയറമാവില്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സുമി(36) ആണ് മരിച്ചത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് ക്യഷിയാവശ്യത്തിനായി ഏഴടിയോളം ഉയരത്തില്‍ നിര്‍മ്മിച്ച ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മകളുമൊത്ത് സുമി സ്വന്തം കൃഷിയിടത്തിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മകളെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

രണ്ട് മണിക്കൂറിന് ശേഷവും സുമി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം  ടാങ്കില്‍ കണ്ടെത്തിയത്. 30,000 ലിറ്ററോളം വെള്ളം കൊള്ളുന്നതാണ് ഈ ടാങ്ക്. ജലം പൂര്‍ണമായും പമ്പ് ചെയ്ത് വറ്റിച്ചതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  നയന, നന്ദന, നമിത എന്നിവരാണ് മക്കള്‍.

Eng­lish Sum­ma­ry: woman died in idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.