26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

September 23, 2024
July 15, 2024
May 16, 2024
January 13, 2024
November 9, 2023
July 1, 2023
April 6, 2023
March 23, 2023
March 4, 2023
January 5, 2023

വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
അടിമാലി
March 23, 2023 4:03 pm

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാല നിൽക്കും തടത്തിൽ ജോജി ജോൺ(40) ആണ് മരിച്ചത്. കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

പുലർച്ച ഇവിടെ എത്തിയ നാട്ടുകാരാണ് സംരക്ഷണഭിത്തിക്ക് താഴെ  മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടേതെന്ന്  കരുതുന്ന സ്കൂട്ടർ റോഡിനരികില്‍ കണ്ടെത്തി. വാഹനത്തിൽ ഒരു വലിയ ബാഗും കലുങ്കിൽ തലയിണയായി ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ചെറിയ ബാഗും കാണപ്പെട്ടു.

ചെങ്കുളത്തെ എലഫന്റ് പാസ്സേജ് റിസോർട്ടിലെ ജീവനക്കാരനായിരുന്നു. രാത്രി 11 മണിയോടെയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. കലുങ്കിന്റെ കെട്ടിൽ വിശ്രമത്തിനിടെ കൊക്കയിലേക്ക് വീണതാകാമെന്നു് ആണ് പ്രാഥമിക നിഗമനം. അടിമാലി പൊലീസും, അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഭാര്യ ജൂലി, കോയമ്പത്തൂരിൽ നേഴ്സ് ആയി ജോലിചെയ്യുന്നു.

Eng­lish Sum­ma­ry: body of a young man was found near adimali
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.