27 April 2024, Saturday

ലോക ആസ്ത്മ ദിനം — മെയ് 3

Dr. Sofiya Salim Malik
Senior Consultant Pulmonologist SUT Hospital, Pattom
May 3, 2022 9:11 am

ലോകമെമ്പാടും ആസ്ത്മയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) 2022 മെയ് 3‑ന് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. ‘ആസ്ത്മ പരിചരണത്തിലെ വിടവുകള്‍ നികത്തുക’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ആസ്ത്മ ഭേദമാക്കാന്‍ കഴിയില്ല, പക്ഷേ അത് നിയന്ത്രിക്കാനും കൈകാര്യം ചെയ്യുവാനും കൂടാതെ എക്‌സസര്‍ബേഷന്‍സ് (Exac­er­ba­tions) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളെ (Asth­ma attack) പ്രതിരോധിക്കാനും സാധിക്കും.

ആസ്ത്മ പരിചരണത്തില്‍ നിരവധി ന്യൂനതകള്‍ ഉണ്ട്, അത് മറികടക്കുവാനും ആസ്ത്മ ചികിത്സയിലൂടെ ചെലവ് വര്‍ദ്ധനവിനെതിരെയും ഇടപെടലുകള്‍ ആവശ്യമാണ്.

നിലവിലുള്ള ന്യൂനതകള്‍

· രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള അസമമായ സമീപനം.
· വ്യത്യസ്ത സാമൂഹിക‑സാമ്പത്തിക വംശീയ, പ്രായ വിഭാഗങ്ങള്‍ക്കുള്ള പരിചരണത്തിലെ വിടവുകള്‍.
· സമ്പന്നരും ദരിദ്രരുമായ സമൂഹങ്ങള്‍ തമ്മിലുള്ള വിടവ്.
· പ്രാഥമിക, ദ്വിതീയ, തൃതീയ പരിചരണ ഇന്റര്‍ഫേസില്‍ ഉടനീളം ആശയവിനിമയത്തിലും പരിചരണത്തിലും വിടവുകള്‍.
· ആസ്ത്മയെ പറ്റിയുള്ള അറിവുകള്‍ നല്‍കുന്നതിലെ ന്യൂനതകള്‍.
· ആരോഗ്യ സംരക്ഷണത്തിലെ അറിവിലും അവബോധത്തിലും ഉള്ള വിടവുകള്‍.
· ആസ്ത്മയും മറ്റു ദീര്‍ഘകാല രോഗങ്ങളും തമ്മിലുള്ള മുന്‍ഗണനയിലെ വിടവുകള്‍.
· ആസ്ത്മയെക്കുറിച്ചുള്ള പൊതു അറിവിലെ വിടവുകള്‍.
· ശാസ്ത്രീയ തെളിവുകളിലെ ന്യൂനതകള്‍.

ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് ലോകമെമ്പാടും വെല്ലുവിളിയാണ്, കാരണം അവ പ്രാദേശികമായി ബാധകമായേക്കില്ല. അതിനാല്‍ ഈ വിഷയം ഇന്റര്‍നാഷണല്‍ റെസ്പിറേറ്ററി കൂട്ടായ്മകള്‍ക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാനും ആസ്ത്മ പരിചരണത്തിലെ ന്യൂനതകള്‍ മറികടക്കുവാനും ഒരു വെല്ലുവിളിയാണ്.

എന്താണ് ആസ്ത്മ?

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങള്‍ മൂലം, പെട്ടെന്ന് അസ്വസ്ഥമാകുന്ന വ്യക്തികളില്‍ ശ്വാസനാളത്തിന്റെ സങ്കോചം മൂലം ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണ് ആസ്ത്മ.

എന്താണ് ആസ്ത്മയ്ക്ക് കാരണമാകുന്നത്?

ജനിതക ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് ആസ്ത്മയ്ക്ക് കാരണം. ജനിതകപരമായി അനുകൂലിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ സാധാരണയായി ആസ്ത്മ ഉണ്ടാകൂ.

ആസ്ത്മയുടെ പ്രേരക ഘടകങ്ങള്‍

· പൊടി (പരിസ്ഥിതി)
· വീടിനുള്ളിലെ പൊടി
· വീട്ടിലെ ചെറു പ്രാണികള്‍
· പൂമ്പൊടികള്‍
· പ്രാണികള്‍
· പക്ഷികളുടെ വിസര്‍ജ്ജനം
· ഫംഗസ്
· പ്രതികൂലമായ തീവ്രമായ താപനില
· ചിരി
· വികാരങ്ങള്‍
· വ്യായാമം
· ചില മരുന്നുകള്‍

ആസ്ത്മയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

· കഷ്ടപ്പട്ട് ശ്വാസോച്ഛ്വാസം ചെയ്യുക
· നെഞ്ച് ഇറുകുന്ന അവസ്ഥ
· രാത്രിയില്‍ ചുമ
· ശ്വാസം മുട്ടല്‍

എങ്ങനെയാണ് ആസ്ത്മ രോഗനിര്‍ണയം നടത്തുന്നത്?

ലക്ഷണങ്ങള്‍: സ്‌പൈറോമെട്രി അല്ലെങ്കില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോധനയ്ക്കൊപ്പം ശ്വാസം മുട്ടലിന്റെ സാന്നിധ്യം. ബ്രോങ്കോഡൈലേറ്റര്‍ മരുന്ന് കഴിക്കുന്നതിന് മുമ്പും ശേഷവും നടത്തുന്ന ശ്രമങ്ങളെ ആശ്രയിച്ചുള്ള പരിശോധനയാണ് ശ്വാസകോശ പ്രവര്‍ത്തന പരിശോധന (PFT). ബ്രോങ്കോഡൈലേറ്ററുകള്‍ക്ക് ശേഷം നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയാണെങ്കില്‍, ആ വ്യക്തിക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആസ്ത്മയ്ക്കുള്ള മറ്റു പരിശോധനകള്‍

1. പീക്ക് ഫ്‌ലോ മീറ്റര്‍ (Peak flow meter)
2. ബ്രോങ്കിയല്‍ ചലഞ്ച് ടെസ്റ്റ് (Bronchial Chal­lenge Test)
3. അലര്‍ജി പരിശോധന (Aller­gy test)
4. ബ്രീത്ത് നൈട്രിക് ഓക്‌സൈഡ് ടെസ്റ്റ് (Breath Nitric oxide test)
5. കഫത്തിലെ ഇസിനോഫില്‍ അളവ് അളക്കുക (Mea­sur­ing Spu­tum eosinophil counts)

ആസ്ത്മ ചികിത്സ

ശ്വസിക്കുന്ന മരുന്നുകളില്‍ ബ്രോങ്കോഡൈലേറ്ററുകളോ സ്റ്റിറോയിഡുകളോ ആകാം. ആസ്ത്മയ്ക്കുള്ള മരുന്നുകള്‍ രണ്ടായി തരം തിരിച്ചിരിക്കുന്നു.

1. റെസ്‌ക്യൂ/റിലീവര്‍ മരുന്നുകള്‍ — ബ്രോങ്കോഡൈലേറ്ററുകള്‍/സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ കോമ്പിനേഷന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

2. കണ്‍ട്രോളര്‍ മരുന്നുകള്‍ — പ്രിവന്റീവ് എന്നും അറിയപ്പെടുന്നു, ഇതില്‍ പ്രധാനമായും ബ്രോങ്കോഡൈലേറ്ററുകളും സ്റ്റിറോയിഡുകളും ചേര്‍ന്നതാണ്.

പുകവലി, ജോലി സമയത്ത് പ്രേരിത ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക തുടങ്ങിയവ ഒഴിവാക്കുന്നത് സഹായിക്കും. ബാക്ടീരിയ അണുബാധകള്‍ മൂലം ആസ്ത്മ ബാധിക്കുമ്പോള്‍ ഓക്‌സിജനും ആന്റിബയോട്ടിക്കുകളും ഉള്ള പിന്തുണ നല്‍കുന്ന പരിചരണം ആവശ്യമാണ്. സാധാരണയായി പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള കാരണം വൈറല്‍ അണുബാധകളാണ്, ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല.

ആസ്ത്മയുടെ തീവ്രത തടയുവാന്‍

· പ്രേരക ഘടകങ്ങളെ ഒഴിവാക്കുക
· പുകവലി ഉപേക്ഷിക്കുക
· നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം പതിവായി മരുന്നുകള്‍ കഴിക്കുക
· പ്രതിരോധ കുത്തിവയ്പ്പ് — Flu Vac­cine വര്‍ഷാ വര്‍ഷം എടുക്കുക.

Dr. Sofiya Sal­im Malik
Senior Con­sul­tant Pulmonologist
SUT Hos­pi­tal, Pattom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.