ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് റാൻഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് എടുത്തവർ മാർച്ച് 21 പണം അടക്കണമെന്ന് ഫിഫ അധികൃതർ അറിയിച്ചു. ഖത്തർ സമയം ഉച്ചക്ക് ഒന്നിന് മുമ്പായി പണം അടക്കാനാണ് അറിയിച്ചത്. ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിന് അവസാനിച്ച ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിന്‍റെ റാൻഡം നറുക്കെടുപ്പ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇത് സംബന്ധിച്ച് അറിയിപ്പുകൾ ലഭിച്ച് തുടങ്ങി. ടിക്കറ്റ് ലഭ്യമായി അറിയിപ്പ് ലഭിച്ചവർ മാത്രമാണ് പണം അടക്കേണ്ടത്.
ടിക്കറ്റ് ലഭിച്ചവരുടെ വിവരങ്ങൾ ഫിഫ വെബ്സൈറ്റിലെ ടിക്കറ്റിങ് അക്കൗണ്ടിൽ പ്രവേശിച്ച് മനസിലാക്കാൻ സാധിക്കും. ടിക്കറ്റ് ലഭിച്ചവർ 21ന് മുമ്പായി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കണം. ഇന്‍റർനാഷണൽ ഫാൻസ്, ഖത്തർ റെസിഡന്‍റ് ഫാൻസ് എന്നീ രണ്ട് ലിങ്കുകൾ വഴി വെബ്സൈറ്റിൽ പ്രവേശിക്കാം.
വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്ത ഇ‑മെയിൽ ഐഡി വഴി അക്കൗണ്ടിൽ പ്രവേശിച്ച് സ്റ്റാറ്റസ് പരിശോധിക്കുക. ഈ സമയത്ത് സെെറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. മാർച്ച് 21ന് ശേഷം പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കിയില്ലെങ്കിൽ പണമടക്കാൻ പിന്നീട് അവസരം ലഭിക്കില്ല. എന്നാല്‍ പണമടച്ചില്ലെങ്കില്‍ ടിക്കറ്റുകള്‍ റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
English Summary:World Cup tickets must be paid by March 21
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.