ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ചതിനാല്‍ അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തിരിച്ചിറക്കിയത്. വാരണാസിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോകുകയായിരുന്നു യോഗി.
ഞായറാഴ്ച രാവിലെയാണ് സംഭവം. വാരാണസി റിസര്‍വ് പൊലീസ് ലൈന്‍സിലാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. പിന്നീട് റോഡ് മാര്‍ഗം ബബാത്പൂരിലെ ലാല്‍ബഹദൂര്‍ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി ഇവിടെ നിന്നും വിമാനത്തില്‍ ലഖ്‌നൗവിലേക്ക് തിരിച്ചു.
English summary; Yogi Adityanath’s helicopter was hit by a bird
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.