21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

September 11, 2023
June 8, 2023
June 4, 2023
March 1, 2023
February 9, 2023
June 10, 2022
June 2, 2022
April 21, 2022
February 26, 2022
February 19, 2022

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍

Janayugom Webdesk
കോഴിക്കോട്
February 10, 2022 11:15 am

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്. ജീവനക്കാര്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി കിടക്കുന്ന ബെഞ്ചിനു വേണ്ടി അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി എസിപി കെ സുദര്‍ശന്‍ വ്യക്തമാക്കി. സെല്ലില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാത്രി എട്ട് മണി കഴിഞ്ഞ ശേഷമാണ് സിമന്റിന്റെ ബെഞ്ചിന് വേണ്ടി തര്‍ക്കമുണ്ടായത്. തര്‍ക്കം കൈയാങ്കളിയിലേക്ക് നീണ്ടതോടെ മൂന്ന് പേരില്‍ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിരുന്നു. കൈയാങ്കളിയില്‍ മര്‍ദ്ദനമേറ്റ യുവതിയെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും എസിപി വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മരണ കാരണം വ്യക്തമാക്കാൻ സാധിക്കുവെന്നും പൊലീസ് വ്യക്തമാക്കി.

യുവതിയെ തലശ്ശേരി സ്വദേശിയാണ് വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. ഇവര്‍ കുഞ്ഞിനെ മര്‍ദ്ദിക്കുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരി 28നാണ് ഇവര്‍ ഇവിടെ എത്തിയത്.

eng­lish summary;Young woman found dead at Kuthi­ra­vat­tom men­tal health center

you may also like this video ;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.