Sunday
20 Aug 2017

Editorial

ബിഹാറിലെ നാടകങ്ങൾ

ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഭീഷണിയിലൂടെയോ മറ്റേതെങ്കിലും മാർഗം അവലംബിച്ചോ ബിജെപി ക്യാമ്പിലേയ്ക്ക്‌ 'ഘർവാപസി' നടത്തുന്നതിൽ നരേന്ദ്രമോഡിയുടെ ഉപജാപകവൃന്ദം ആത്യന്തികമായി വിജയിച്ചു. അല്ലെങ്കിൽ പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ പലപ്പോഴും അതിനെതിരായ നീക്കം നടത്തി ബിജെപിയിൽ എത്താനുള്ള സാഹചര്യങ്ങൾ നിതീഷ്‌ കുമാർ...

പാകിസ്ഥാൻ കോടതിവിധി: ഇന്ത്യ ലജ്ജിക്കണം

വിവാദ പനാമ പേപ്പറുകളിൽ പാകിസ്ഥാൻ സുപ്രിം കോടതിയിൽ നടന്നുവന്ന കേസിൽ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ അയോഗ്യനായി പ്രഖ്യാപിക്കപ്പെട്ടു. വിധി പുറത്തുവന്നു താമസിയാതെ നവാസ്‌ സ്ഥാനമൊഴിഞ്ഞതോടെ പാകിസ്ഥാൻ രാഷ്ട്രീയം അനിശ്ചിതത്വത്തേയാണ്‌ നേരിടുന്നത്‌. മൂന്നു പതിറ്റാണ്ടായി പാകിസ്ഥാൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള നവാസിന്റെ രാജിയെ തുടർന്ന്‌...

ബിഹാർ നൽകുന്ന പാഠം

നിതീഷ്‌ കുമാർ ആറാം തവണ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുന്നു. ഏറെ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ നിതീഷിന്റെ രാജിയും തിരിച്ചുവരവും തീർത്തും നാടകീയമായിരുന്നു. അനുദിനം വ്യക്തി കേന്ദ്രീകൃതമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സമകാലിക രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്തരം നാടകീയത മാറിയിരിക്കുന്നു. ജനങ്ങൾക്കും രാഷ്ട്രീയ...

കൊച്ചി കപ്പൽ നിർമാണശാല: സ്വകാര്യവൽക്കരണം എതിർക്കപ്പെടേണ്ടത്‌

ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ്‌ ലിമിറ്റഡിന്റെ പ്രഥമ ഓഹരി വിൽപനയ്ക്ക്‌ അരങ്ങൊരുങ്ങി. ഓഗസ്റ്റ്‌ ഒന്നിന്‌ ഓഹരി വിൽപന ആരംഭിക്കുമെന്നാണ്‌ വ്യക്തമായ സൂചന. കൊച്ചി പോർട്ട്‌ ട്രസ്റ്റ്‌ മേഖലയിൽ ഒരു പുതിയ ഡ്രൈഡോക്ക്‌ നിർമിക്കുന്നതിനും ഒരു അന്താരാഷ്ട്ര...

തീരദേശ നാശം തടയാൻ കരുതിയിരിക്കുക

രാജ്യത്ത്‌ നിലവിലുള്ള തീരനിയന്ത്രണ മേഖലാ വിജ്ഞാപനം (കോസ്റ്റൽ റഗുലേഷൻസോൺ നോട്ടിഫിക്കേഷൻ-സി ആർ സെഡ്‌) 2011 ഭേദഗതി ചെയ്തുകൊണ്ടുള്ള സമുദ്ര-തീര നിയന്ത്രണ മേഖല വിജ്ഞാപനം (എംസിആർ സെഡ്‌) 2017 അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നുവർഷങ്ങളായി അതീവ നിഗൂഢതയിൽ തയാറാക്കിവരുന്ന എംസിആർ സെഡ്‌ വിജ്ഞാപനം...

കർഷക പോരാട്ടം ജനകീയ ചെറുത്തുനിൽപ്പാവണം

രാജ്യവ്യാപകമായി കർഷകരെയും കാർഷിക സമ്പദ്ഘടനയെയും ഗ്രസിച്ചിരിക്കുന്ന അതീവ ഗുരുതതരമായ പ്രതിസന്ധിക്ക്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ വൻ ജനകീയ പ്രക്ഷോഭമാണ്‌ ഇന്ത്യയിലുടനീളം നടന്നുവരുന്നത്‌. ആ സമരത്തിന്റെ മുന്നണിയിലാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും. കേരളത്തിൽ നാളെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കും ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട...

അധാർമികവും അപമാനകരവുമായ നിലപാടുകൾ

കഴിഞ്ഞ ദിവസങ്ങളിൽ ദേശീയതലത്തിൽത്തന്നെ പ്രാധാന്യം നേടിയ രാഷ്ട്രീയ അധാർമികതയുടെ രണ്ട്‌ വാർത്തകളുടെ ഉറവിടം കേരളമായിരുന്നു. മെഡിക്കൽ കോളജിനായി ബിജെപി നേതാക്കൾ സ്വാശ്രയമെഡിക്കൽ കോളജ്‌ സംരംഭകനിൽ നിന്നും 5.6 കോടി കോഴയായി കൈപ്പറ്റിയെന്നതും സ്ത്രീപീഡന കേസിൽ കോൺഗ്രസ്‌ എംഎൽഎ റിമാൻഡിലായി എന്നതുമായിരുന്നു ആ...

സാമ്പത്തിക പ്രശ്നങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾ

കഴിഞ്ഞയാഴ്ച രണ്ട്‌ സുപ്രധാന സംഭവങ്ങളാണ്‌ രാജ്യത്ത്‌ ഉണ്ടായത്‌. ഒന്ന്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പോടെ ആരംഭിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം. രണ്ടാമത്തേത്‌ എഐവൈഎഫ്‌ - എഐഎസ്‌എഫ്‌ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ യുവാക്കളെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ലോങ്ങ്‌ മാർച്ച്‌. രണ്ട്‌...

ബിജെപി-സംഘ്പരിവാർ: അഴിമതിക്ക്‌ വളക്കൂറുള്ള മണ്ണ്‌

മെഡിക്കൽ കോളജ്‌ സീറ്റുകൾ അനുവദിക്കാൻ കോളജ്‌ ഉടമയിൽ നിന്ന്‌ കോഴ വാങ്ങിയ സംഭവം ബിജെപി ഉൾപ്പെട്ട അഴിമതിയെന്ന മഞ്ഞുമലയുടെ ശിഖരം മാത്രമാണ്‌. മെഡിക്കൽ കൗൺസിലിനെ സ്വാധീനിച്ച്‌ സീറ്റുകൾ അനുവദിക്കാൻ വർക്കല എസ്‌ ആർ കോളജ്‌ ഉടമ ആർ ഷാജിയിൽ നിന്ന്‌ ബിജെപി...

പുതിയ രാഷ്ട്രപതി: ആശങ്കകളും പ്രതീക്ഷകളും

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി എല്ലാവരും പ്രതീക്ഷിച്ചതുപോലെ രാംനാഥ്‌ കോവിന്ദ്‌ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പക്ഷേ എല്ലാവരും ആഗ്രഹിച്ചതായിരുന്നില്ല അത്‌. അധികാരത്തിലിരുന്നുകൊണ്ട്‌ മൂന്നു വർഷമായി ആർഎസ്‌എസ്‌ തിട്ടൂരത്തിനനുസരിച്ച്‌ പ്രവർത്തിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ നയങ്ങൾ രാജ്യത്ത്‌ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധവും മതേതരവിരുദ്ധവും വർഗീയത നിറഞ്ഞതുമായ നയങ്ങൾ ഭീതി...