15 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെകിന്റെ മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.നിലവിൽ രണ്ട് ലക്ഷത്തിൽ അധികമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ. എന്നാൽ രണ്ടാം തരംഗത്തിലെ അത്ര രൂക്ഷമായ സാഹചര്യം ഇതുവരെയില്ല. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇതിനു മുമ്പ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടത്.
രണ്ട് തരംഗങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ തയ്യാറെടുപ്പുകൾ ഇത്തവണ ഫലം കണ്ടു എന്നു തന്നെ പറയാം . രോഗവ്യാപനത്തിൻറെ തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പലയിടങ്ങളിലും കേസുകൾ പിടിച്ചുകെട്ടാൻ സാധിച്ചു. രണ്ടാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷമായപ്പോൾ മരണം ആയിരം കടന്നിരുന്നു. നിലവിൽ കേസുകൾ രണ്ട് ലക്ഷം പിന്നിട്ടെങ്കിലും മരണം നാനൂറിനും താഴെയാണ്. ഇപ്പോഴത്തെ തരംഗത്തിന് കാരണമാക്കിയ ഒമിക്രോൺ വകഭേദം ഡെൽറ്റയുടെ അത്ര അപകടകാരിയല്ലാത്തതും മരണം കുറയാനുള്ള ഒരു കാരണമായാ കാണാം.
ആരോഗ്യ പ്രവർത്തകരെ വ്യാപകമായി കൊവിഡ് ബാധിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. തലസ്ഥാനത്ത് മാത്രം നൂറ് കണക്കിന് ആശുപത്രി ജീവനക്കാർക്ക് ഇതിനോടകം രോഗം ബാധിച്ചു കഴിഞ്ഞു. സമ്പർക്ക പട്ടികയിലുള്ളവർക്ക് ലക്ഷണങ്ങളില്ലെങ്കിൽ ക്വാറൻറീൻ വേണ്ടെന്ന് തീരുമാനിച്ചാണ് പല ആശുപത്രികളും മുന്നോട്ട് പോകുന്നത്. പ്രാദേശികമായി നിയന്ത്രണങ്ങൾ നടപ്പിലാക്കിയാണ് നിലവിൽ രാജ്യത്ത് രോഗവ്യാപനം തടയുന്നത്. കേസുകൾ കൂടിയ പ്രദേശങ്ങൾ അടച്ചിടുന്നതാണ് രീതി. സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് കണ്ടാൽ അവശ്യ സർവ്വീസുകൾക്കൊഴികെ നിയന്ത്രണം ഏർപ്പെടുത്തും. മിക്ക സംസ്ഥാനങ്ങളിലും രാത്രി കാല കർഫ്യൂ നിലവിലുണ്ട്. ബംഗാൾ, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ പൊതു ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി. ഉത്തർപ്രദേശിൽ ഇത് ഇരുന്നൂറാണ്. രണ്ടാം തരംഗം ഏറ്റവും ഗുരുതരമായി ബാധിച്ച ദില്ലിയിൽ ഇത്തവണ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. സ്വകാര്യ ഓഫീസുകളിൽ പൂർണ്ണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറി. വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ ലോക്ഡൌണും നടപ്പിലാക്കി .
പ്രതിദിന വർധനയിൽ കുറവുണ്ടായെങ്കിലും മൂന്നാം തരംഗത്തിൻറെ തീവ്രതയെ കുറിച്ച് ഇപ്പോഴൊന്നും പ്രവചിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാക്സിനേഷനിലാണ് ആരോഗ്യ വിദഗ്ധരും സർക്കാരും ഒരു പോലെ പ്രതീക്ഷ അർപ്പിക്കുന്നത്. 60 ശതമാനത്തിലധികം പേർ രണ്ടാമത്തെ ഡോസ് വാക്സീനും. കരുതൽ ഡോസിന് അർഹരായ അമ്പത് ലക്ഷം പേർ മൂന്നാമത്തെ ഡോസും സ്വീകരിച്ചു.
English Summary:Make sure teens inject themselves with covaxin: Bharat Biotech
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.