5 May 2024, Sunday

Related news

April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023

സംസ്ഥാനത്ത് 13651 പട്ടയങ്ങള്‍ വിതരണം ചെയ്യും

Janayugom Webdesk
തൃശൂര്‍
August 30, 2021 3:19 pm

സെപ്റ്റംബര്‍ 14 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സംസ്ഥാനതല പട്ടയ വിതരണമേളയുടെ ഭാഗമായി 13651 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായാണ് പട്ടയ വിതരണം സംഘടിപ്പിക്കുന്നതെന്നും തൃശൂര്‍ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസില്‍ മന്ത്രി കെ രാജന്‍ പറഞ്ഞു.

നൂറ് ദിവസം കൊണ്ട് 10000 പട്ടയം കൊടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. എന്നാല്‍ 12,000 പട്ടയം കൊടുക്കാന്‍ റവന്യു വകുപ്പ് തയ്യാറെടുത്തു. ഇപ്പോള്‍ 13651 പട്ടയങ്ങള്‍ ഭൂവുടമകള്‍ക്ക് കൊടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. 3505 പട്ടയം തൃശൂര്‍ ജില്ലയില്‍ മാത്രം വിതരണം ചെയ്യും. ഇതില്‍ 240 വനഭൂമി പട്ടയങ്ങളും ഉള്‍പ്പെടുന്നു. വനഭൂമി പട്ടയങ്ങളില്‍ 40 കൊല്ലമായി ഉണ്ടാക്കാന്‍ കഴിയാത്ത നേട്ടമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈവരിച്ചത്. കഴിഞ്ഞ രണ്ടു പട്ടയമേളകളിലാണ് കൂടുതല്‍ വനഭൂമി പട്ടയങ്ങള്‍ നല്‍കിയത്. ഇത്തവണ 240 വനഭൂമി പട്ടയങ്ങള്‍ നല്‍കും. 2800 ഓളം അപേക്ഷകള്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് അയക്കാന്‍ തയ്യാറായിട്ടുമുണ്ട്. 700 ഓളം എണ്ണം രേഖകള്‍ തയ്യാറായി വരുന്നുവെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ വാസയോഗ്യമല്ലാത്ത പട്ടയം നല്‍കിയെന്ന പരാതി പരിഹരിക്കാന്‍ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവുമാദ്യം ആദിവാസി ഭൂമികളിലെ പരാതികള്‍ പരിഹരിക്കും. ഇപ്പോള്‍ നല്‍കുന്ന പട്ടയങ്ങളില്‍ പരാതിയുണ്ടാകരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന വീഴ്ചകള്‍ സര്‍ക്കാര്‍ പരിശോധിച്ചു നടപടിയെടുക്കും.

പട്ടയ മേള 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ടൗണ്‍ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 25 വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 60 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഇതോടൊപ്പം നടക്കുന്ന താലൂക്ക്തല ചടങ്ങുകളില്‍ എംപിമാര്‍, എംഎല്‍എമാര്‍, മററു ജനപ്രതിനിധികള്‍ എന്നിവര്‍ പട്ടയവിതരണം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനീത സ്വാഗതം പറഞ്ഞു.

Eng­lish sum­ma­ry; 13651lands will be dis­trib­uted in the state

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.