27 April 2024, Saturday

Related news

April 7, 2024
March 24, 2024
February 10, 2024
November 30, 2023
November 6, 2023
November 3, 2023
October 20, 2023
September 5, 2023
August 4, 2023
July 2, 2023

മുതലകൾ നിറഞ്ഞ നദിയിൽ 16കാരൻ കുടുങ്ങിയത് അഞ്ചുദിവസം; ചെളിക്കുഴിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Janayugom Webdesk
മുംബൈ
March 24, 2024 2:53 pm

മഹാരാഷ്ട്രയിൽ മുതലകൾ നിറഞ്ഞ നദിയിലെ ചെളിക്കുഴിയിൽ അഞ്ചു ദിവസം അകപ്പെട്ടുപോയ 16കാരനെ രക്ഷപ്പെടുത്തി. പശ്ചിമ മഹാരാഷ്ട്ര ജില്ലയിലാണ് സംഭവം. മാർച്ച് 18ന് വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയ ആദിത്യനെന്ന കൗമാരക്കാരനാണ് മുതലകൾ ധാരാളമുള്ള പഞ്ചഗംഗ നദിയിലെ ചെളിക്കുഴിയിൽ അകപ്പെട്ടുപോയതായിരുന്നു. 

പുലർച്ചെ വീടുവിട്ടുപോയ ആദ്യത്യനായുള്ള കുടുംബത്തിന്റെ തിരച്ചിലിനിടയിൽ വീട്ടിൽ നിന്ന് ഒരു കിലോമീറ്റോളം ദൂരമുള്ള നദി തീരത്ത് നിന്നും ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലൊന്നും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ കുടുംബം പൊലീസ് പരാതി നൽകി. 

പിന്നീടുള്ള ദിവസങ്ങളിൽ ഡ്രോൺ ഉപയോ​ഗിച്ചും മറ്റും നദിയിലും സമീപ പ്രദേശങ്ങളിലും തിരിച്ചയിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച വൈകുന്നേരം നദിയിൽതെരച്ചിൽ നടത്തിയ സംഘം തിരിച്ചു പോവാൻ നേരം സമീപത്തെ പാറയ്ക്ക് പിന്നിൽ നിന്ന് നിലവിളി കേട്ടപ്പോഴാണ് ചെളിയിൽ പൂണ്ട നിലയിൽ ആദ്യത്യയെ കണ്ടെത്തിയത്. കുളവാഴകൾ നിറഞ്ഞ പ്രദേശമായതിനാലണ് കുട്ടിയ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാലിന് പൊട്ടൽ ഉണ്ടായിരുന്ന ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നദിയിൽ കുട്ടിയ്ക്കായുള്ള തിരച്ചിലിനിടെ നിരവധി മുതലകളെ കണ്ടെന്ന് സംഘത്തിള്ളവർ പറഞ്ഞു. 

Eng­lish Summary:16-year-old stuck in croc­o­dile-infest­ed riv­er for five days; A mirac­u­lous escape from the mud pit
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.