27 April 2024, Saturday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

2023: ഏറ്റവും ചൂടേറിയ വര്‍ഷം

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2023 10:07 pm

ഏറ്റവും ചൂടേറിയ വര്‍ഷമാകാനൊരുങ്ങി 2023. ഇതുവരെ രേഖപ്പെടുത്തിയവയില്‍ ഏറ്റവും ചൂടേറിയ സെപ്റ്റംബറാണ് കടന്നുപോയതെന്നും യൂറോപ്യൻ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയി‍ഞ്ച് സര്‍വീസ്(സി3എസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആഗോള താപനില ശരാശരിയേക്കാള്‍ 0.52 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. ഇതിന് മുമ്പ് 2016 ആയിരുന്നു ഏറ്റവും ചൂടേറിയ വര്‍ഷമായി കണക്കാക്കിയിരുന്നത്. 0.05 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആദ്യ ഒമ്പത് മാസത്തില്‍ 2016ല്‍ കൂടിയ താപനില. 1850 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തിലെ ശരാശരി താപനിലയെക്കാള്‍ 1.40 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് നിലവില്‍ ആഗോളതാപനില. 

ദുബായില്‍ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥാ ചര്‍ച്ചക്ക് രണ്ട് മാസം മാത്രം ശേഷിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം വേഗത്തില്‍ പരിഹരിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് റിപ്പോര്‍ട്ടെന്ന് സി3എസ് ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗസ് പറഞ്ഞു. ജൈവ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് കാലാവസ്ഥാ വെല്ലുവിളികള്‍ക്കും ഉഷ്ണ തരംഗം, ചുടുകാറ്റ് പോലുള്ളവ വര്‍ധിക്കാനും കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ശരാശരി ഉപരിതല താപനില 16.38 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 1991–2020 വരെയുള്ള കാലഘത്തിലെ സെപ്റ്റംബര്‍ മാസത്തെക്കാള്‍ 0.93 സെല്‍ഷ്യസ് കൂടുതലായിരുന്നു ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020 സെപ്റ്റംബറിനെക്കാള്‍ 0.5 സെല്‍ഷ്യസാണ് താപനില ഉയര്‍ന്നത്. വ്യാവസായിക വിപ്ലവ കാലഘട്ടത്തെക്കാള്‍ 1.75 സെല്‍ഷ്യസ് കൂടുതലായിരുന്നു ഇത്. 

യൂറോപ്പിലെ ഏറ്റവും നനവേറിയ വര്‍ഷം കൂടിയാണ് സെപ്റ്റംബറെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗ്രീസില്‍ ഡാനിയേല്‍ കൊടുങ്കാറ്റിന്റെ ഭാഗമായി ശക്തമായ മഴ അനുഭവപ്പെടുകയും ലിബിയയില്‍ കനത്ത വെള്ളപ്പൊക്കത്തില്‍ ആയിരത്തിലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറൻ ഐബേരിയൻ ഉപദ്വീപിലും അയര്‍ലൻഡിലും കിഴക്കൻ ബ്രിട്ടണിലും സ്കാൻഡിനേവിയൻ രാജ്യങ്ങളിലും സെപ്റ്റംബര്‍ മാസം കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പിന് പുറമേ ബ്രസീല്‍, ചിലി എന്നിവിടങ്ങളിലും കനത്ത മഴ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary:2023: Hottest year on record
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.