22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 12, 2024

പെരുമാൾപുരത്ത് മർദ്ദനമേറ്റ 45 കാരൻ മരിച്ചു: മൂന്നുപേർ കസ്റ്റഡിയിൽ

Janayugom Webdesk
പയ്യോളി
November 3, 2022 9:09 pm

തിക്കോടി പെരുമാൾപുരത്ത് മർദ്ദനമേറ്റ് 45 കാരൻ മരണപ്പെട്ടു. പള്ളിക്കര എൽപി സ്കൂൾ സമീപം കുനിയിൽ കുളങ്ങര സഹദ് ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് മർദ്ദനമേറ്റ് ഗുരുതരമായ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് സഹദിനെ പ്രതികൾ മർദിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നുപേരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. തിക്കോടി പെരുമാൾ താഴ ഷൈജൻ, പയ്യോളി ഹൈസ്കൂളിന് സമീപം തട്ടുകട നടത്തിവരുന്ന അലി, ഇസ്മായിൽ എന്നിവരെയാണ് പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്ത്. പ്രതികളെന്ന് സംശയിക്കപ്പെടുന്ന മറ്റു രണ്ടു പേർക്കെതിരെ പൊലീസ് ഊർജ്ജിതമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: നഫീസ. ഭാര്യ: ജിനീത. മക്കൾ: ജാസിൽ, ഷഹബാസ്.

Eng­lish Sum­ma­ry: 45-year-old man who was beat­en up died: three peo­ple are in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.