30 April 2024, Tuesday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

ഹോക്കിയെ ദേശീയ കായിക വിനോദമാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
September 8, 2021 3:04 pm

ഇന്ത്യയുടെ ദേശീയ കായികവിനോദമായി ഹോക്കിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ വിശാൽ തിവാരി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇന്ത്യയുടെ ദേശീയ കായിക ഇനമായി ഹോക്കി പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്ന് ഹർജിക്കാരനായ വിശാൽ തിവാരി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ യു യു ലളിത്, ആർ രവീന്ദ്ര ഭട്ട്, ബീല എം ത്രിവേദി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് തീരുമാനമെടുത്തത്.

 


ഇതുകൂടി വായിക്കുക:ക്ഷേത്ര ഭൂമിയുടെ അവകാശി പുരോഹിതനല്ലെന്ന് സുപ്രീം കോടതി

 


‘രാജ്യത്തിന് ദേശീയ മൃഗമുണ്ട്. എന്നാൽ ദേശീയ കായിക മത്സരമില്ല. ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമാണ് എന്ന പ്രതീതിയുണ്ടെങ്കിലും ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല’ എന്നതാണ് ഹർജിയിൽ വിശാൽ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ ക്രിക്കറ്റിൽ വളരെ കരുത്ത് കാട്ടുന്ന രാജ്യമാണ്. മികച്ച താരങ്ങളും വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാൽ ഇത് മറ്റ് കായികങ്ങളെ ബാധിക്കുന്നു. ക്രിക്കറ്റിന്റെ നിഴലിൽ ഹോക്കി ഒതുങ്ങുന്നു. ഹോക്കിയുടെ പ്രശസ്തി നഷ്ടപ്പെടുകയും പിന്തുണ നൽകാനാവശ്യമായ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഇല്ലാതെ പോകുന്നുവെന്നും ഹർജിയില്‍ വിശാൽ വ്യക്തമാക്കി. കഴിഞ്ഞ 40 വർഷത്തിനിടെ ഇന്ത്യ ഹോക്കിയിൽ അധികം നേട്ടമുണ്ടാക്കിയിട്ടില്ലെന്നും ഇതിന് കാരണം ഹോക്കിക്ക് ലഭിക്കുന്ന പിന്തുണ കുറവാണെന്നും ഹർജിക്കാരൻ പറഞ്ഞു.

 


ഇതുകൂടി വായിക്കുക: നീറ്റ് പരീക്ഷ മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

 


ആളുകൾക്കിടയിൽ സ്വയം ഒരു കായിക താൽപര്യം ഉടലെടുക്കുകയാണ് വേണ്ടത്. കോടതിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. നിങ്ങൾ ഈ ഹർജി പിൻവലിച്ചില്ലെങ്കിൽ ഇത് കോടതി തള്ളും’-ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരന്റെ തല്പര്യത്തോട് യോജിപ്പ് ഉണ്ടെങ്കിലും സർക്കാരിനോട് നേരിട്ട് ഇത്തരം ഓഡറുകൾ നൽകാൻ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.

Eng­lish sum­ma­ry: The Supreme Court has ruled that hock­ey can­not be made a nation­al sport

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.