8 May 2024, Wednesday

Related news

May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024

പാവപ്പെട്ടവര്‍ സ്വര്‍ണം വില്ക്കുന്നു,ധനികര്‍ വാങ്ങിക്കൂട്ടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2021 1:43 pm

മഹാമാരിക്കാലത്തെ ദുരന്തങ്ങളെ തുടര്‍ന്ന് പാവപ്പെട്ടവര്‍ തങ്ങളുടെ ആകെയുള്ള സമ്പാദ്യമായ സ്വര്‍ണം വില്ക്കുമ്പോള്‍ ധനികര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ അളവിലുണ്ടായ വര്‍ധനവ് 200ശതമാനത്തിലധികം. ജൂലൈമാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ മാത്രം ഇറക്കുമതിയിലുണ്ടായ വര്‍ധന 82 ശതമാനമാണെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ ആസ്പദമാക്കി ദി പ്രിന്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. മഹാമാരിയുടെ തുടര്‍ദുരന്തങ്ങള്‍ സൃഷ്ടിച്ച ആശങ്കയാണ് ധനികരെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം. 

ജൂലൈ മാസത്തില്‍ 31,000 കോടി രൂപയുടെ സ്വര്‍ണ ഇറക്കുമതിയാണ് രാജ്യത്തേക്ക് നടന്നതെങ്കില്‍ ഓഗസ്റ്റില്‍ അത് 48,000ത്തിലധികം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ അഞ്ചു മാസങ്ങളില്‍ 45,000 കോടിരൂപയുടെ സ്വര്‍ണ ഇറക്കുമതിയാണ് നടന്നതെങ്കില്‍ ഈ വര്‍ഷം അതേകാലയളവില്‍ 1.40ലക്ഷം കോടി രൂപയുടേതായി. കോവിഡ് രണ്ടാം തരംഗം വ്യാപകമാവുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്ത മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും ഇറക്കുമതിയില്‍ വന്‍വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ചില്‍ 62,500 കോടിയുടെയും ഏപ്രിലില്‍ 45,600 കോടി രൂപയുടെയും സ്വര്‍ണ ഇറക്കുമതിയാണ് രാജ്യത്തേക്കുണ്ടായത്. 

രാജ്യത്തേക്കുള്ള മൊത്തം ഇറക്കുമതി പരിഗണിക്കുമ്പോഴും സ്വര്‍ണത്തിന്റെ പങ്ക് ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ ഇറക്കുമതിയില്‍ സ്വര്‍ണത്തിന്റെ തോത് ജൂലൈയില്‍ ഒമ്പതു ശതമാനമായിരുന്നുവെങ്കില്‍ ഓഗസ്റ്റില്‍ 14 ശതമാനമായി. മറ്റ് നിക്ഷേപങ്ങള്‍ അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തില്‍ സമ്പന്നര്‍ സ്വര്‍ണത്തെ പുതിയ സുസ്ഥിര നിക്ഷേപമായി പരിഗണിക്കുന്നതാണ് വപാവപ്പെട്ടവര്‍ സ്വര്‍ണം പണയപ്പെടുത്തുമ്പോഴും കൂടുതല്‍ ഇറക്കുമതിക്കു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
eng­lish summary;The increase in the quan­ti­ty of gold import­ed into India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.