28 April 2024, Sunday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

23ജി നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി അകല്‍ച്ച കൂടുന്നു ; പലരും പാര്‍ട്ടി വിടുന്നു

Janayugom Webdesk
September 14, 2021 11:47 am

പാർട്ടിയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി-23 നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായുള്ള അകൽച്ച കൂടുന്നു. കോൺഗ്രസ് ലേബലിൽ അല്ലാതെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ചേർക്കുന്ന നടപടിയൊക്കെ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പൽപ്പെട്ട മനീഷ്തിവാരി, ശശി തരൂർ എന്നിവരെ പാർലമെൻററി പാർട്ടി ലീഡറാക്കാതെ ചൗധരിയെ തന്നെ നിലനിർത്തി. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ജി-23 ലെ നേതാക്കൾ നിരന്തരം കൂടിക്കാഴ്ചകൾ നടത്തുന്നതും പല തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന തരത്തിലുള്ള ചില വെളിപ്പെടുത്തലുകൾ വന്നു കൊണ്ടിരിക്കുന്നു. ദേശീയ തലത്തിൽ എൻസിപി നേതൃത്വം ബിജെപിക്കെതിരായി പുതിയ സഖ്യം ഉയർന്ന് വരുന്നതിന് കൂടുതൽ നേതൃത്വം നൽകുന്നു. ഇക്കാര്യങ്ങൾ ദേശീയ തലത്തിൽ എൻസിപിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതാണ്.

കേരളത്തിലെ അസംതൃപ്തരായ കോൺഗ്രസ് നേതാക്കളും ഈ ഒരു സാഹചര്യം തിരിച്ചറിയുന്നുകോൺഗ്രസിൽ നിന്നും നേതാക്കളും പ്രവർത്തകരും കൊഴിഞ്ഞു പോവുന്നു. കേരളത്തിലും ഇത് ശക്തമാണ്. ഇനിയും അവസാനിക്കാത്ത ആഭ്യന്തര പ്രശ്നങ്ങളിൽ അസംതൃപ്തരായ ഒട്ടനവധി നേതാക്കൾ ഇപ്പോഴും കോൺഗ്രസിലുണ്ട്. പലരും ഇതിനോടകം തന്നെ അവരിൽ പലരും എൻസിപിയിൽ ചേർന്നു കഴിഞ്ഞു. നിരവധി കോൺഗ്രസ് നേതാക്കളാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി ബന്ധപ്പെടുന്നത്. കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും എൻസിപിയിലേക്ക് വരാൻ ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാനം ഉടൻ തന്നെ ഉണ്ടാവും. കോൺഗ്രസിലെ കാര്യങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷുബ്ധമാകും. കേരളത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടേയുള്ളവർ നിലവിലെ നേതൃത്വത്തിന്റെ ഇടപെടലുകളിൽ വലിയ അസംതൃപ്തനാണ്.


ഇതു കൂടി വായിക്കുക: സംഘടനാ ദൗര്‍ബല്യവും, ഗ്രൂപ്പ് പോരും, പ്രശാന്ത് കിഷോറിന്‍റെ വരവിന് തടയിട്ട് 23 ജി നേതാക്കള്‍; ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം


വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്, രാഹുൽഗാന്ധിയെ പോലെയുളള ഒരാളെ നേതൃസ്ഥാത്തു നിർത്തി മുമ്പോട്ട് പോകുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനാൽ കോൺഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പാണ് 23ജി നേതാക്കൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ് പാർട്ടിക്ക് ദേശീയ പ്രതിച്ഛായയുണ്ട്. തങ്ങളൊരു പ്രാദേശിക പാർട്ടിയല്ലെന്ന് നേതൃത്വം ഓർക്കുന്നില്ല, എല്ലാ രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയക്കാരും കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഒരു ദേശീയ അടിസ്ഥാനത്തിലാണ് കാണുന്നത്. എന്നാൽ പാർട്ടിയെ നയിക്കാൻ ഒരു പ്രസിഡന്റിനെ കണ്ടെത്താൻ പോലും അതിന് കഴിഞ്ഞില്ല. ഒരു ദേശീയ പാർട്ടിക്ക് എല്ലാവർക്കും അംഗീകരിക്കാവുന്ന ഒരു നേതൃത്വം ഉണ്ടായിരിക്കണ്ടേത് അത്യാവശ്യമാണ് എന്നാൽ അതിനൊന്നും ആ പാർട്ടിക്ക് കഴിയുന്നില്ല.

eng­lish summary;23G lead­ers dis­tance them­selves from Congress
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.