1 May 2024, Wednesday

മമത ബാനർജി മത്സരിക്കുന്ന ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ല : ഹൈക്കോടതി

Janayugom Webdesk
കൊല്‍ക്കത്ത
September 28, 2021 9:50 pm

മമത ബാനർജി മത്സരിക്കുന്ന ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിനും തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു.

മുൻഗണന നൽകി ഭവാനിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം ഭവാനിപ്പൂരിൽ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയതിനെ കോടതി വിമർശിക്കുകയും ചെയ്തു.

 

Eng­lish Sum­ma­ry:  Bhawa­nipur bypoll can­not be stayed: HC

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.