27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024
March 30, 2024

മുതിർന്ന പൗരൻമാർക്കുള്ള പദ്ധതികൾ മാതൃക; സംസ്ഥാന സർക്കാരിനെ പ്രശംസിച്ച്‌ പ്രൊഫ. കെ വി തോമസ്‌

Janayugom Webdesk
കൊച്ചി
October 1, 2021 4:41 pm

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മാതൃകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ വി തോമസ് പറഞ്ഞു. ‘കേരള സര്‍ക്കാര്‍ വയോജന ആശ്വാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. 60 വയസ്സു കഴിഞ്ഞ നിരാലംബര്‍ക്ക് 1600 രൂപയുടെ പെന്‍ഷന്‍, ആരോഗ്യ പരിപാലന പദ്ധതികളും ആരോഗ്യ സംരക്ഷണത്തിനുള്ള മൊബൈല്‍ ക്ലിനിക്കുകളും, സൗജന്യ ചികിത്സ ആവശ്യമെങ്കില്‍ വാതില്‍പ്പടി സേവനം ഇവയെല്ലാം കേരളത്തിന്റെ വയോജന ആശ്വാസപദ്ധതിയില്‍പ്പെടുന്നു. വയോജനങ്ങള്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ടുകളും പരാതികളും അറിയിക്കാനും പരിഹരിക്കാനും വയോജന ഹെല്‍പ്ലൈന്‍ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതും ആശ്വാസകരമാണ്’.ലോക വയോജനദിനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആശംസാ സന്ദേശത്തിലാണ് പ്രൊഫ.കെ വി തോമസ് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്. 

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ക്യൂബയുടെ നേട്ടത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.‘വയോജനങ്ങളുടെ സംരക്ഷണം, സമാധാനപൂര്‍ണമായ ജീവിതം ആരോഗ്യപരിപാലനം ഇതെല്ലാം ഒരു അവകാശമായി നല്‍കണമെന്ന് 2002ല്‍ സ്പെയ്നിലെ മാഡ്രിഡില്‍ ലോകാരോഗ്യ സംഘടനയുടെ സമ്മേളനം പാസാക്കിയെടുത്തു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയും ഇതൊരു നയമായി അംഗീകരിച്ചു. പ്രായമുള്ളവരെ സംരക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന തന്നെ മുന്‍കൈയെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിനന്ദനീയമായ നേട്ടം കൈവരിച്ചത് കമ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയാണ്.’- അദ്ദേഹം പറഞ്ഞു. പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കരുതെന്ന് നാട്ടിന്‍പുറത്തുകാര്‍ പറയാറുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പ്രസ്താവന തുടങ്ങുന്നത് കോണ്‍ഗ്രസിലെ സമീപകാലത്തെ സംഭവങ്ങൾക്കിടയിലാണ് വരികൾ ക്കിടയിലൂടെയുള്ള കുത്തൽ .നേരത്തെ സ്ഥാനങ്ങൾ രാജിവെച്ച കെ വി തോമസിനോട് നേതാക്കളൊന്നും അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല .
eng­lish summary;KV Thomas appre­ci­at­ed the schemes imple­ment­ed by the state government
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.