20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 18, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

പിഞ്ചു കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി

Janayugom Webdesk
മാന്നാർ
November 9, 2021 7:22 pm

പിഞ്ചു കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂർ ആലയിലാണ് ദാരുണ സംഭവം നടന്നത്. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ സൂര്യൻ ഡി നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകള്‍ കൽക്കി സൂര്യൻ (ആറ് മാസം) എന്നിവരാണ് മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാ വിളവിൽ വീട്ടിൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്. അവശ നിലയിൽ ഇരുവരേയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദിതി മരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മകൾ കൽക്കി പുലർച്ചെ 1.35ഓടെ മരിക്കുകയായിരുന്നു.

മാസങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ്പ് മേൽശാന്തിയായ ഭര്‍ത്താവ് സൂര്യൻ നമ്പൂതിരിയും (31) അമ്മ ശ്രീദേവി അന്തർജനവും (57) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ സെപ്റ്റംബർ എട്ടിനു മരിച്ചിരുന്നു. മരണത്തിനു ശേഷം അദിതി മനോവിഷമത്തിലായിരുന്നു എന്നും പിഞ്ചു കുഞ്ഞിന് വിഷം നൽകിയ ശേഷം അദിതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിവരം. ആലാ വിളവിൽ ശിവദാസ്- ഇന്ദിരാ ദേവി ദമ്പതികളുടെ മകളാണ്.

Eng­lish summary:The moth­er com­mit­ted sui­cide after poi­son­ing her baby

You may also like this video ;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.