21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

കര്‍ഷകര്‍ക്കെതിരായ നടപടികള്‍ ബിജെപിയെ തകര്‍ക്കും ;വരുണ്‍ഗാന്ധിയും ബിജെപി വിടുന്നു

Janayugom Webdesk
November 20, 2021 4:20 pm

ബിജെപി എംപി വരുൺ ഗാന്ധിയും പാര്‍ട്ടിവിടുന്നു. തൃണമൂൽ കോൺഗ്രസിൽ ചേരാൻ സാധ്യത. അടുത്ത ആഴ്ച മമത ബാനർജി ഡൽഹി സന്ദർശിക്കാനിരിക്കെ, ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന വരുണ്‍ വൈകാതെ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ചില സംഭവങ്ങളില്‍ ബിജെപി നേതൃത്വം സ്വീകരിച്ച നിലപാട് ചോദ്യം ചെയ്ത് വരുണ്‍ ഗാന്ധി രംഗത്തുവന്നിരുന്നു .

വരുൺ ഗാന്ധി ബിജെപിയിൽ അസന്തുഷ്ടനാണെന്ന കാര്യത്തിൽ സംശയമില്ല. കർഷക സമരവുമായി ബന്ധപ്പെട്ട ഒടുവിലത്തെ പ്രസ്താവന തന്നെ ഉദാഹരണം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയോട് നാലിന ആവശ്യങ്ങൾ ഉന്നയിച്ചാണ് വരുൺ ഗാന്ധിയുടെ കത്ത്. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിൽ 700ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച അദ്ദേഹം, സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത വ്യാജ പൊലീസ് കേസുകളും പിൻവലിക്കണമെന്നും കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപിയില്‍ നിന്ന് നിരവധി പേര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു.

ബിജെപിയിലെ ബാബുല്‍ സുപ്രിയോയ്ക്ക് പുറമെ കോണ്‍ഗ്രസിലെ സുശ്മിത ദേവും തൃണമൂലിലേക്ക് കളംമാറി. ഇതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍.ഡല്‍ഹിയില്‍ വച്ച് മമതാ ബാനര്‍ജിയുമായി വരുണ്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വരുണിനും അമ്മ മേനക ഗാന്ധിക്കും ബിജെപി ദേശീയ പ്രവർത്തക സമിതിയിൽ സ്ഥാനം കിട്ടിയിരുന്നില്ല. വരുൺ ബിജെപി വിടാൻ ഒരുങ്ങുകയാണെന്ന് ചില മുതിർന്ന തൃണമൂൽ നേതാക്കൾ പറയുന്നു. കോൺഗ്രസിലേക്ക് പോകാൻ വരുണിന് താൽപര്യമില്ല. അത്തരമൊരു സാഹചര്യത്തിൽ തൃണമൂലിനെയാണ് അദ്ദേഹം ഉറ്റുനോക്കുന്നത്. ലഖിംപുർ ഖേരി അതിക്രമത്തെയും വരുൺ അപലപിച്ചിരുന്നു.

ബിജെപിയിലെ ഒട്ടേറെ നേതാക്കള്‍ അതൃപ്തിയിലാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്ക് ബിജെപി വിട്ടുപോരണം എന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യവുമില്ല. കര്‍ഷക സമര വിഷയത്തിലും ബിജെപി നേതൃത്വത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് വരുണ്‍ ഗാന്ധിക്കുള്ളത്. കാര്‍ഷിക പരിഷ്‌കരണം നിയമം പിന്‍വലിക്കുന്നതായി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ചില നിര്‍ദേശങ്ങള്‍ കൂടി മോദിക്ക് മുമ്പില്‍ വച്ചിരിക്കുകയാണ് വരുണ്‍ ഗാന്ധി. കര്‍ഷകര്‍ക്കെതിരായ നടപടികള്‍ ബിജപിയെ തകര്‍ക്കുമെന്നാണ് വരുണ്‍ ഗാന്ധിയുടെ നിലപാട്. അതേസമയം, പശ്ചിമ ബംഗാളിലെ ചില കോൺഗ്രസ് നേതാക്കൾ, മമതയുടെ ശ്രമങ്ങൾ പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുന്നതും, നരേന്ദ്ര മോദിയെ കരുത്തനാക്കുന്നതും ആണെന്ന് കുറ്റപ്പെടുത്തുന്നു. മമതയും പാർട്ടി നേതാക്കളും പല യോഗങ്ങളിലും ബിജെപിയെ ആക്രമിക്കാറുണ്ട്. എന്നാൽ, പ്രധാനമന്ത്രിക്ക് എതിരെ നേരിട്ട് ഒന്നു പറയാറില്ല എന്നാണ് അവരുടെ പരാതി.ജെഡിഎസിൽനിന്ന് ബിഎസ്‌പിയിൽ ചേർന്ന ഡാനിഷ് അലിയും ടിഎംസിയിൽ ചേരുമെന്നും സൂചനയുണ്ട്.
eng­lish sum­ma­ry: MP Varun Gand­hi leav­ing from BJP
you may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.