21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബിജെപിയിൽ പ്രോട്ടോക്കോൾ ഇൻ ചാർജുമാർ: താഴെത്തട്ടിൽ എതിർപ്പ് ശക്തം

ബേബി ആലുവ
കൊച്ചി
November 23, 2021 5:10 pm

കേരളത്തിലെത്തുന്ന ബിജെപി നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും സ്വീകരിക്കാൻ പ്രോട്ടോക്കോൾ ഇൻ ചാർജുകാരെ നിശ്ചയിച്ച സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെ കീഴ്ഘടകങ്ങളിൽ പുതിയ കലഹം. നേതാക്കളെയും മന്ത്രിമാരെയും എതിരേൽക്കാൻ വിമാനത്താവളങ്ങളിൽ പ്രാദേശിക നേതാക്കൾ തിക്കിത്തിരക്കുന്നത് മുതലെടുപ്പിനാണെന്നു വിലയിരുത്തി തീരുമാനം കൈക്കൊണ്ടതിലാണ് എതിർപ്പ് രൂക്ഷമായിരിക്കുന്നത്.

നേതാക്കളെയും മന്ത്രിമാരെയും പ്രീണിപ്പിച്ച് കാര്യം കാണുന്നവരും അഴിമതിക്കാരുമായി പ്രാദേശിക നേതാക്കളെ പൊതുജനമധ്യത്തിൽ പാർട്ടി തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ താഴെത്തട്ടിൽ നിന്നുയരുന്ന ആക്ഷേപം. വിമാനത്താവളങ്ങളിലും മറ്റും സ്വീകരണ വേളയിൽ പ്രാദേശിക നേതാക്കൾ തിക്കിത്തിരക്കുന്നത് പാർട്ടി അറിയാതെ വഴിവിട്ട ശുപാർശകൾ നടത്തി കാര്യം കാണാനാണ് എന്നു തന്നെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം.

കുറെനാൾ മുമ്പ് കൊച്ചിയിൽ വിമാനമിറങ്ങിയ കേന്ദ്ര മന്ത്രിയെ ജില്ലാ പ്രസിഡന്റ് എത്തുന്നതിനു മുമ്പ് മറ്റൊരു നേതാവ് എതിരേറ്റ് കൂട്ടിക്കൊണ്ടുപോയത് വലിയ അപമാനത്തിനും വിവാദത്തിനും ഇടയാക്കിയതാണ് ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിൽ എന്നാണ് വാർത്തകൾ. അന്ന് കേന്ദ്ര മന്ത്രിയും പാർട്ടിയും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഏറെ പരിഹാസവും പഴിയും കേട്ടു. നേതാവിന്റെ കുതന്ത്രത്തിൽ ക്ഷുഭിതനായ ജില്ലാ പ്രസിഡന്റ് പരാതിയും നൽകി. പക്ഷേ, അതിൽ നടപടിയൊന്നുമെടുക്കാതിരുന്ന നേതൃത്വം ഇപ്പോൾ ഇങ്ങനെ തീരുമാനിച്ച് പ്രാദേശിക നേതാക്കളെ അവഹേളിച്ചതെന്തിനാണെന്നാണ് ചോദ്യം.

സംസ്ഥാന സന്ദർശനത്തിനെത്തുന്ന ദേശീയ നേതാക്കളെയും കേന്ദ്ര മന്ത്രിമാരെയും സ്വീകരിക്കാനും പരിപാടികളിൽ അവരെ അനുഗമിക്കാനും മറ്റുമായി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഒൻപത് പ്രോട്ടോക്കോൾ ഇൻ ചാർജുമാരെ പുതിയതായി നിശ്ചയിച്ചത്.

മന്ത്രിമാരുടെയും നേതാക്കളുടെയും മടക്കയാത്രാവേളയിലും, പ്രാദേശിക നേതാക്കൾ അവരെ മുഖം കാണിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നത് തടയാനും പ്രോട്ടോക്കോൾ ഇൻ ചാർജുമാർ അവരോടൊപ്പമുണ്ടാകണം. സ്വീകരണ- മടക്കയാത്രാ സമയങ്ങളിൽ ജില്ലാ പ്രസിഡന്റുമാർ അടക്കമുള്ള നേതാക്കളുടെ സ്ഥാനവും ഫലത്തിൽ പുതിയ ചുമതലക്കാരുടെ പിന്നിലായിരിക്കും. പരസ്യ പ്രതിഷേധത്തിനില്ലെങ്കിലും അത്തരം നേതാക്കൾക്കിടയിലും വ്യാപകമായ അതൃപ്തിയും അമർഷവുമുണ്ട്.

Eng­lish Sum­ma­ry: Pro­to­col in charge in BJP: Oppo­si­tion is strong at the grass­roots level

You may like this video also

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.