21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

പൂജ്യവും പൂജ്യവും ചേർന്നാൽ പൂജ്യം; ബിജെപി സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദൾ

Janayugom Webdesk
ചണ്ഡീഗഡ്
December 28, 2021 6:39 pm

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍. ട്വിറ്ററിലൂടെയാണ് ബാദലിന്റെ പരിഹാസം. ബിജെപി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്, എസ്എഡി (സംയുക്ത്) എന്നീ പാര്‍ട്ടികളെ അസ്തിത്വമില്ലാത്ത’ പാര്‍ട്ടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

പൂജ്യവും പൂജ്യവും എത്ര തവണ കൂട്ടിയാലും പൂജ്യം തന്നെയാണ് ലഭിക്കുകയെന്നും ബാദല്‍ പരിഹാസരൂപേണ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഇവരെ അധികാരത്തിലെത്തിക്കില്ലെന്നും ബാദല്‍ പറയുന്നു. ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായയിരുന്നു ശിരോമണി അകാലി ദള്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് 2020‑ലാണ് അകാലി ദള്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത്.

ഇതിനിടെ ചണ്ഡീഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൂത്തെറിഞ്ഞിരിക്കുകയാണ് ആംആദ്മി. കണക്ക് പിഴയ്ക്കാത്ത കന്നി അങ്കമാണ് ആംആദ്മി പാര്‍ട്ടിയുടേത്. കന്നിയങ്കത്തില്‍ ലഭിച്ച മികച്ച വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടിയായാണ് ആംആദ്മി കണക്കാക്കുന്നത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ആംആദ്മി പാര്‍ട്ടിക്ക് ആകെയുള്ള 35 സീറ്റുകളില്‍ 14 സീറ്റുകള്‍ ലഭിച്ചു.

ബി.ജെ.പി 12 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് ഇടങ്ങളിലുമാണ് ജയിച്ചത്. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.ബിജെപിയുടെ മുന്‍ മേയര്‍മാരായ രവികാന്ത് ശര്‍മ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിലവില്‍ ഭരിച്ചിരുന്നത് ബിജെപിയായിരുന്നു. അവിടെ നിന്നാണ് ആംആദ്മി ഏറ്റവും വലിയ ഒറ്റ കക്ഷിയായത്.

വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചന എന്നാണ് വിജയത്തിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ പറഞ്ഞത്.ബിജെപിയോട് എതിര്‍ത്തുനില്‍ക്കാന്‍ പോലുമാവാതെ കോണ്‍ഗ്രസ് ദയനീയാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ആദ്യമായി മത്സരിച്ച് ആംആദ്മി ബിജെപിക്ക് കനത്ത പ്രഹരം നല്‍കിയത്.

ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ വലിയ പ്രയാസമില്ലാതെ ജയിച്ചുകയറാമെന്ന ബിജെപിയുടെ പ്രതീക്ഷയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതും ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപിയോട് സഹകരിച്ചുനില്‍ക്കാനുള്ള അമരീന്ദറിന്റെ തീരുമാനം കൂടിയായപ്പോള്‍ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിച്ചു. എന്നാല്‍ പഞ്ചാബിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനസമൂഹം ബിജെപിക്ക് എതിരേയാണ് വിധിയെഴുതിയത്.

Eng­lish Sumam­ry: Zero and zero com­bined is zero; Shi­ro­mani Akali Dal mocks BJP alliance

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.